സിആര്‍ രവിചന്ദ്രന്‍|
Last Modified ബുധന്‍, 14 സെപ്‌റ്റംബര്‍ 2022 (17:10 IST)
മോദി സര്‍ക്കാരിന്റെത് സ്വേച്ഛാധിപത്യ ഭിന്നിപ്പ് രാഷ്ട്രീയ ഭരണമാണെന്ന് സീതാറാം യെച്ചൂരി. ഈ രാഷ്ട്രീയ ഭരണത്തില്‍ നിന്നും ഇന്ത്യയിലെ ജനങ്ങള്‍ രക്ഷപ്പെടാന്‍ ആഗ്രഹിക്കുന്നുവെന്നും സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി ആയ സീതാറാം യെച്ചൂരി പറഞ്ഞു. ഇതിനായി ദേശീയതലത്തില്‍ പ്രതിപക്ഷങ്ങളുടെ ഐക്യമാണ് ഏറ്റവും ആവശ്യമെന്നും തീവ്ര ഹിന്ദുത്വത്തിനെതിരെ പോരാടാന്‍ മതേതര ശക്തികളെ അണിനിരത്താന്‍ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് മതേതരത്വം പുലരാന്‍ പോരാടുമെന്നും യെച്ചൂരി വ്യക്തമാക്കി.