അനുബന്ധ വാര്‍ത്തകള്‍
- ബംഗാളില്‍ അക്രമം നടന്ന ബൂത്തുകളില്‍ ഇന്ന് റീപോളിങ്
- കൊല്ലത്ത് മദ്യലഹരിയില്‍ കുഞ്ഞിനെ വലിച്ചെറിഞ്ഞ ദമ്പതികള്‍ അറസ്റ്റില്‍
- ഉള്ളിൽ കരഞ്ഞുകൊണ്ടാണ് ചുമതലകളിൽ പ്രവർത്തിക്കുന്നത്: ശോഭാ സുരേന്ദ്രൻ
- ജൂലൈയിൽ ഇന്ത്യയാകെ തീർത്ഥയാത്ര നടത്താം, കേരളത്തിൽ നിന്നും പ്രത്യേക ട്രെയിനൊരുക്കി ഐആർസിടിസി
- തുടർച്ചയായി റേഷൻ വാങ്ങിയില്ല, 59,035 കുടുംബങ്ങളുടെ റേഷൻ കാർഡുകൾ മാറ്റി
തിരുവനന്തപുരത്ത് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലു വയസ്സുകാരിയെ തെരുവുനായ കടിച്ചുകീറി; മുഖത്തും കഴുത്തിലും ഗുരുതര പരുക്ക്
തിരുവനന്തപുരത്ത് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലു വയസ്സുകാരിയെ തെരുവുനായ കടിച്ചുകീറി. മുഖത്തും കഴുത്തിലും ഗുരുതര പരുക്കേറ്റു. തിരുവനന്തപുരം അഞ്ചുതെങ്ങ് മാമ്പള്ളിയിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ റോസിലി എന്ന കുട്ടിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട.് കുഞ്ഞിന് അടിയന്തര ചികിത്സ നല്കി. കണ്പോളകള്, ചുണ്ട്, കഴുത്ത് ഇവയെല്ലാം തെരുവുനായ കടിച്ചു കീറിയിട്ടുണ്ട്. കുട്ടിയുടെ ഒപ്പം ഉണ്ടായിരുന്ന മൂത്ത കുട്ടി ജനലില്‍ ചാടി കയറിയതിനാല്‍ രക്ഷപ്പെടുകയായിരുന്നു.
കണ്ണിന് പരിക്കേറ്റതിനാല്‍ കുട്ടിക്ക് തിരുവനന്തപുരം കണ്ണാശുപത്രിയില്‍ എത്തിച്ച് അടിയന്തര ചികിത്സ നല്കി. കുഞ്ഞിന് പ്ലാസ്റ്റിക് സര്‍ജറിയും വേണ്ടിവരും. സംസ്ഥാനത്ത് തെരുവ് നായ ആക്രമണം കുട്ടികള്‍ക്ക് നേരെ കൂടി വരുകയാണ്.