സംവിധായകന്‍ മധു കൈതപ്രം അന്തരിച്ചു

കണ്ണൂര്‍| VISHNU.NL| Last Modified ചൊവ്വ, 30 ഡിസം‌ബര്‍ 2014 (08:32 IST)
പ്രമുഖ മലയാള ചലച്ചിത്ര സംവിധായകന്‍ മധു കൈതപ്രം (45) അന്തരിച്ചു. രാത്രി വൈകി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദ്രോഗബാധയെത്തുടര്‍ന്ന് ഇദ്ദേഹം ചികിത്സയിലായിരുന്നു. ഏകാന്തം, മധ്യവേനല്‍, ഓര്‍മ മാത്രം, വെള്ളിവെളിച്ചത്തില്‍ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത് ശ്രദ്ധേയനായി.

ഏകാന്തം എന്ന ചിത്രത്തിലൂടെ 2006 ലെ മികച്ച നവാഗത സംവിധായകനുള്ള ദേശീയ പുരസ്കാരത്തിന് അര്‍ഹനായി.
2006ല്‍ ഇന്ത്യന്‍ പനോരമയിലേക്കു തിരഞ്ഞെടുക്കപ്പെട്ട ഏകാന്തം അതേ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡ് ജൂറിയുടെ പ്രത്യേക പരാമര്‍ശവും നേടി. തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രമേളയുടെ
മത്സര വിഭാഗത്തില്‍ ഇന്ത്യയില്‍നിന്നുള്ള സിനിമകളിലൊന്നായി 'മധ്യവേനല്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഈ ചിത്രം പത്മരാജന്‍ പുരസ്കാരവും നേടി.


സംവിധായകന്‍ ജയരാജിന്റെ അസോസിയേറ്റായി ആയിരുന്നു മധുവിന്റെ സിനിമാ പ്രവേശം. പയ്യന്നൂര്‍ കൈതപ്രത്ത് കെ.പി. കുഞ്ഞിരാമ പൊതുവാളുടെയും വി.കെ. നാരായണിയുടെയും മകനാണ്. ഭാര്യ: രാഖി. മകന്‍: ശ്രീരാം.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :