നോയിഡ|
VISHNU.NL|
Last Modified ബുധന്‍, 24 ഡിസംബര്‍ 2014 (19:10 IST)
കനത്ത മൂടല്‍ മഞ്ഞിനേ തുടര്‍ന്ന് കാഴ്ച അസാധ്യമായതിനേ തുടര്‍ന്ന് നോയിഡയില്‍ മുപ്പത് കാറുകള്‍ കൂട്ടിയിടിച്ചു. രാവിലെ 10 മണിയോടെ യമുന ഹൈ-സ്പീഡ് എക്‌സ്പ്രസ്‌വേയിലാണ് അപകടമുണ്ടായത്. കനത്ത മഞ്ഞുവീഴ്ച്ചയെ തുടര്‍ന്ന് 50-100 മീറ്റര്‍ ദൂരപരിധിയില്‍ ഒന്നും കാണാന്‍ കഴിയാത്ത സ്ഥിതിയായിരുന്നു. ഇതാണ് അപകടത്തിന് കാരണമായത്.
അപകടത്തില്‍ അഞ്ച്പേര്‍ മരിക്കുകയും നിരവധി ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കുട്ടിയിടിയില്‍ കാറുകള്‍ മിക്കതും തകര്‍ന്നു.നോയിഡയെ ആഗ്രയുമായി ബന്ധിപ്പിക്കുന്ന തന്ത്രപ്രധാനമായ ഹൈവേയാണ് യമുന എക്‌സ്പ്രസ് വേ. മഞ്ഞുകാലത്ത് റോഡ് അപകടങ്ങള്‍ക്ക് കുപ്രസിദ്ധവുമാണ് ഈ ഹൈവേ.
അപകടത്തെ തുടര്‍ന്ന് ഹൈവേയില്‍ ഒരുപാട് സമയം ഗതാഗതം സ്തംഭിച്ചു.
തണുപ്പ് കാലമായതൊടെ വടക്കേന്ത്യയില്‍ കനത്ത മൂടല്‍ മഞ്ഞാണ് ഉള്ളത്. മഞ്ഞ് കനത്തതോടെ വടക്കേ ഇന്ത്യയില്‍ വിവിധ പ്രദേശങ്ങളില്‍ റോഡ്, റെയില്‍, വ്യോമയാന ഗതാഗതം ഇടക്കിടെ സ്തംഭിക്കുന്ന സ്ഥിതിയാണ്.
ഏതാനും ദിവസങ്ങള്‍ കൂടി ഇതേ അവസ്ഥ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണവകുപ്പ് നല്‍കുന്ന സൂചന.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.