ന്യൂഡല്‍ഹി|
Last Updated:
ശനി, 27 ഡിസംബര്‍ 2014 (16:44 IST)
അടുത്ത കാലത്തുണ്ടായതില്‍ വച്ചേറ്റവും കടുത്ത ശൈത്യത്തിലേക്ക് ഉത്തരേന്ത്യ വീഴുന്നതായി റിപ്പോര്‍ട്ടുകള്‍. ഡല്‍ഹി, ഉത്തര്‍പ്രദേശ്, ഹിരിയാന, പഞ്ചാബ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ താപനില ഒരു ഡിഗ്രിയിലേക്ക് താണതായാണ് വാര്‍ത്തകള്‍. അതി ശൈത്യത്തേ തുടര്‍ന്ന് 20 പേരാണ് ഉത്തരേന്ത്യയില്‍ വിവിധ ഇടങ്ങളിലായി മരിച്ചത്.
ഉത്തര്‍പ്രദേശിന്റെ കിഴക്കന്‍ പ്രദേശമായ പൂര്‍വാഞ്ചല്‍ മേഖലയിലാണ് ഏറ്റവും മോശം കാലാവസ്ഥ അനുഭവപ്പെടുന്നത്. ഇവിടെ 16 പേരാണ് മരിച്ചത്. ഹരിയാനയില്‍ കൊടും തണുപ്പില്‍ രണ്ടു പേര്‍ മരിച്ചു. പഞ്ചാബിലും രാജസ്ഥാനിലും താപനില ഗണ്യമായി കുറഞ്ഞതിനേ തുടര്‍ന്ന് കനത്ത മൂടല്‍മഞ്ഞ് വ്യാപകമായി.
രാജസ്ഥാനില്‍ രേഖപ്പെടുത്തിയ കൂടിയ താപനില 1.3 ഡിഗ്രീ സെഷ്യല്‍സാണ്. ഡല്‍ഹിയില്‍ ഇന്ന് രാവിലത്തെ താപനില 4.8 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയത്. ഈ സീസണിലെ ഏറ്റവും താഴ്ന്ന രണ്ടാമത്തെ താപനിലയാണിത്. പല സ്ഥലങ്ങളിലും റയില്‍, റോഡ് ഗതാഗതം തടസപ്പെട്ടു. മൂടല്‍ മഞ്ഞ് മൂലം വടക്കേന്ത്യയിലേക്കുള്ള 50 ട്രെയിന്‍ സര്‍വീസുകള്‍ തടസപ്പെട്ടതായി റയില്‍വേ അറിയിച്ചു.