Dileep: 'മഞ്ജു പറഞ്ഞിടത്തു നിന്നാണ് ഇതിന്റെ തുടക്കം'; മുന്‍ ഭാര്യക്കെതിരെ ദിലീപ്

അതേസമയം വിചാരണ കോടതിയുടെ വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ പോകും

രേണുക വേണു| Last Modified തിങ്കള്‍, 8 ഡിസം‌ബര്‍ 2025 (11:42 IST)

Dileep: നടിയെ ആക്രമിച്ച കേസില്‍ താന്‍ കുറ്റവിമുക്തനാണെന്നുള്ള കോടതി വിധിയില്‍ പ്രതികരണവുമായി നടന്‍ ദിലീപ്. തന്റെ മുന്‍ ഭാര്യയും നടിയുമായ മഞ്ജു വാരിയര്‍ നടത്തിയ ഒരു പരാമര്‍ശത്തില്‍ നിന്നാണ് തനിക്കെതിരായ ഗൂഢാലോചന ആരംഭിച്ചതെന്ന് ദിലീപ് പറഞ്ഞു.

' സര്‍വ്വശക്തനായ ദൈവത്തിനു ഞാന്‍ നന്ദി പറയുന്നു. സത്യം ജയിച്ചു. ഈ കേസില്‍ ഒരു ക്രിമിനല്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് മഞ്ജു പറഞ്ഞിടത്തുനിന്നാണ് എനിക്കെതിരായ ഗൂഢാലോചന ആരംഭിക്കുന്നത്. പൊലീസിലെ ഒരു മേലുദ്യോഗസ്ഥയും ഒരു കൂട്ടം ക്രിമിനല്‍ പൊലീസുകാരും ചില മാധ്യമങ്ങളും എനിക്കെതിരെ നീക്കങ്ങള്‍ നടത്തി. മുഖ്യപ്രതിയെ കൂട്ടുപിടിച്ച്, അയാള്‍ക്കൊപ്പം ജയിലില്‍ ഉണ്ടായിരുന്ന ക്രിമിനല്‍ സംഘത്തെ കൂടി കൂട്ടുപിടിച്ച് ഈ കള്ളസംഘം എനിക്കെതിരെ കഥകള്‍ മെനഞ്ഞു. ഇക്കാലയളവില്‍ എന്നെ വിശ്വസിച്ചു കൂടെ നിന്ന എല്ലാവര്‍ക്കും നന്ദി,' കോടതിയില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ ദിലീപ് പ്രതികരിച്ചു.

അതേസമയം വിചാരണ കോടതിയുടെ വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ പോകും.

ഗൂഢാലോചനക്കുറ്റത്തിനു മൂന്ന് മാസം ദിലീപ് ജയില്‍വാസം അനുഭവിച്ചിരുന്നു. 2017 ഫെബ്രുവരി 17 നാണ് കൊച്ചിയില്‍ വെച്ച് മലയാളത്തിലെ പ്രമുഖ നടി ആക്രമിക്കപ്പെടുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :