രേണുക വേണു|
Last Modified തിങ്കള്‍, 8 ഡിസംബര്‍ 2025 (10:10 IST)
Actress Attacked Case: നടിയെ ആക്രമിച്ച കേസിലെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ മേല്‍ക്കോടതിയിലേക്ക്. ദിലീപിനെ അടക്കം കുറ്റവിമുക്തനാക്കിയ സെഷന്‍സ് കോടതിയുടെ വിധിക്കെതിരെയാണ് സര്‍ക്കാര്‍ അപ്പീല്‍ പോകുക.
കേസില്‍ ഒന്ന് മുതല്‍ ആറ് വരെയുള്ള പ്രതികള്‍ കുറ്റക്കാരാണെന്നു കോടതി വിധിച്ചു. ഏഴ് മുതല്‍ പത്ത് വരെയുള്ള പ്രതികളാണ് കുറ്റവിമുക്തരായിരിക്കുന്നത്. കേസില്‍ എട്ടാം പ്രതിയായിരുന്നു ദിലീപ്. ഗൂഢാലോചനക്കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷനു സാധിച്ചില്ല. ഇതേ തുടര്‍ന്നാണ് ഗൂഢാലോചനയില്‍ പങ്കാളികളായെന്ന് പ്രോസിക്യൂഷന്‍ ആരോപിച്ച പ്രതികളെ വെറുതെവിട്ടത്.