പനിയുണ്ടോ? കോവിഡാണ് ! പരിശോധന വേണ്ട

രേണുക വേണു| Last Modified ചൊവ്വ, 25 ജനുവരി 2022 (08:10 IST)

കോവിഡ് വ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ സി കാറ്റഗറിയിലാണ് തിരുവനന്തപുരം ജില്ല. ദിനംപ്രതി കോവിഡ് രോഗികളുടെ എണ്ണം ജില്ലയില്‍ കുതിച്ചുയരുകയാണ്. സി കാറ്റഗറിയിലേക്ക് കടന്നതോടെ തിരുവനന്തപുരത്ത് ഇന്നുമുതല്‍ രോഗലക്ഷണങ്ങളുള്ളവരെയെല്ലാം പരിശോധിക്കാതെ തന്നെ പോസിറ്റീവായി കണക്കാക്കും.

പരിശോധിച്ച രണ്ടിലൊരാള്‍ പോസിറ്റിവാകുന്നതാണ് തിരുവനന്തപുരം ജില്ലയിലെ സാഹചര്യം. പരിശോധനകളുടെയും ടിപിആറിന്റെയും പ്രസക്തി കഴിഞ്ഞ ഘട്ടത്തിലാണ് ജില്ലയിപ്പോള്‍. കര്‍മ്മപദ്ധതിയില നിര്‍ദേശ പ്രകാരം പരിശോധനകള്‍ക്ക് ഇനി സിന്‍ഡ്രോമിക് മാനേജ്‌മെന്റ് രീതിയാണ് അവലംബിക്കുക.

പനി, കഫക്കെട്ട്, തുമ്മല്‍, ചുമ തുടങ്ങി രോഗലക്ഷണങ്ങളുള്ളയാളുകള്‍ പരിശോധിച്ച് പോസീറ്റിവ് സ്ഥിരീകരിക്കണമെന്നില്ല. പരിശോധന കൂടാതെ തന്നെ പോസിറ്റിവായി കണക്കാക്കി ഐസോലേഷനടക്കമുള്ള കാര്യങ്ങള്‍ പാലിക്കണമെന്നതാണ് അറിയിപ്പ്. കോവിഡ് ലക്ഷണങ്ങളുള്ളവര്‍ സ്വയം പോസിറ്റിവായി കണക്കാക്കി കര്‍ശന ഐസോലേഷന്‍ പാലിക്കേണ്ടിവരും. അതേസമയം, കോവിഡ് ഗുരുതരമാകാന്‍ സാധ്യതയുള്ളവരില്‍ പരിശോധന നടത്തി ചികിത്സ ഉറപ്പ് വരുത്തണം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :