അഭിറാം മനോഹർ|
Last Modified ചൊവ്വ, 22 മാര്‍ച്ച് 2022 (19:58 IST)
ലിജോ ജോസ് പെല്ലിശ്ശേരിയുടെ പടം കണ്ട് പേടിച്ച് പടം എടുക്കുന്നത് നിർത്തിയിരിക്കുകയാണെന്ന് സംവിധായകൻ രഞ്ജിത്ത്.രാജ്യാന്തര ചലച്ചിത്രമേള വേദിയിയിൽ സംഘടിപ്പിച്ച പ്രത്യേക പരിപാടിയിലായിരുന്നു രഞ്ജിത്തിന്റെ പ്രതികരണം.
സിനിമയിൽ എന്ത് കാണിക്കണം എന്ത് പറയണം എന്നതെല്ലാം തീരുമാനിക്കുന്നത് സംവിധായകനാണെന്ന് പരിപാടിക്കിടെ ലിജോ പറഞ്ഞു.സിനിമയെ പറ്റിയുള്ള പ്രേക്ഷകന്‍റെ പ്രതീക്ഷ സംവിധായകന്‍റെ ബാധ്യതയോ ഉത്തരവാദിത്തമോ അല്ല. രണ്ട് സിനിമകൾക്കിടയിലുള്ള കാലം സംവിധായകന്‍റെ കാഴ്‌ചപ്പാടുകളിൽ മാറ്റം കൊണ്ടുവരും. ഏത് തരം പ്രേക്ഷകരെയാണ്
സിനിമ ലക്ഷ്യം വെയ്ക്കുന്നത് എന്നത് പ്രധാനമാണെന്നും പെല്ലിശ്ശേരി പറഞ്ഞു.