അപകീർത്തിപ്പെടുത്താൻ ശ്രമിയ്ക്കുന്നു: മാധ്യമങ്ങൾക്കെതിരെ ദിലീപ് കോടതിയിൽ

വെബ്ദുനിയ ലേഖകൻ| Last Modified വ്യാഴം, 17 സെപ്‌റ്റംബര്‍ 2020 (11:27 IST)
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മാധ്യമങ്ങള്‍ തന്നെ അപകീർത്തിപ്പെടുത്താൻ ശ്രമിയ്ക്കുന്നു എന്നാരോപിച്ച് നടന്‍ ദിലീപ് കോടതിയില്‍. മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കി തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നതായി ദിലീപ് കോടതിയിൽ നൽകിയ പരാതിയില്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പത്ത് മാധ്യമസ്ഥാപനങ്ങള്‍ക്ക് നോട്ടീസ് അയക്കാന്‍ കോടതി നിര്‍ദേശം നൽകി.

കേസിൽ ഭാമ, സിദ്ദിഖ് എന്നിവരുടെ സാക്ഷി വിസ്‌താരം ഇന്ന് നടക്കും. കഴിഞ്ഞ ദിവസം നടന്‍ മുകേഷിന്റെ സാക്ഷി വിസ്‌താരം പൂര്‍ത്തിയായിരുന്നു. ദിലീപിന്റെ ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ കോടതിയെ സമീപിച്ചിരുന്നു. സാക്ഷിയെ സ്വാധീനിയ്ക്കാൻ അഭിഭാക്ഷകൻ മുഖാന്തരം ശ്രമിച്ചു എന്നാപിച്ചാണ് പ്രോസിക്യൂഷന്റെ നീക്കം. തൃശൂര്‍ ടെന്നീസ് ക്ലബില്‍ വച്ച്‌ ദിലീപും കേസിലെ മറ്റൊരു പ്രതിയായ പള്‍സര്‍ സുനിയും തമ്മില്‍ കൂടിക്കാഴ്‌ച നടത്തുന്നത് കണ്ടുവെന്ന് മൊഴി നല്‍കിയ സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നാണ് പ്രോസിക്യൂഷന്റെ ആരോപണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :