വെബ്ദുനിയ ലേഖകൻ|
Last Updated:
വ്യാഴം, 17 സെപ്‌റ്റംബര്‍ 2020 (11:11 IST)
മുംബൈ: നടൻ സുഷാന്ത് സിങ് രജ്പുതിന്റെ ഫാം ഹൗസിൽ റിയ ചക്രബർത്തിയ്ക്കൊപ്പം സാറ അലി ഖാനും എത്തിയിരുന്നു എന്ന് മാനേജറുടെ വെളിപ്പെടുത്തൽ. കേസിൽ സാറ അലി ഖാനെതിരെ പ്രതികൾ മൊഴി നൽകിയതായി നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. സാറ അലി ഖാനും സുശാന്തും പ്രണയത്തിലായിരുന്നു എന്നും പിന്നീട് ഇരുവരും തമ്മിൽ പിരിഞ്ഞു എന്നും
വാർത്തകൾ പുറത്തുവന്നിരുന്നു.
അതേസമയം സുഷാന്തിന്റെയും മുൻ മാനേജർ ദിശ സാലിയന്റെയും മരണങ്ങൾ തമ്മിൽ ബന്ധമുണ്ടോ എന്നത് വ്യക്തമാകുന്നതിനായി സിബിഐ അന്വേഷണം ആരംഭിച്ചു. ദിഷയുടെ മരണശേഷം സുശാന്ത് അസ്വസ്ഥനായിരുന്നുവെന്ന് നടനൊപ്പം താമസിച്ചിരുന്ന സുഹൃത്ത് സിദ്ധാര്‍ഥ് പിഥാനി സിബിഐയ്ക്ക് മൊഴി നൽകിയിരുന്നു. ദിഷയുടെ പ്രതിശ്രുത വരനായിരുന്ന റോഹന്‍ റായിയെ ചോദ്യം ചെയ്യാനും സാധ്യതയുണ്ട്.
സുശാന്തിന്റെ മൃതദേഹം കാമുകി റിയ ചക്രവര്‍ത്തി മോര്‍ച്ചറിയിലെത്തി സന്ദര്‍ശിച്ചതിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്ന് മഹാരാഷ്ട്ര മനുഷ്യാവകാശ കമ്മിഷന്‍ പറഞ്ഞു. മുംബൈ പോലീസിന് ഇക്കാര്യത്തില്‍ വീഴ്ച പറ്റിയിട്ടില്ലെന്നും മഹാരാഷ്ട്ര മനുഷ്യാവകാശ കമ്മിഷന്‍ വ്യക്തമാക്കി.