ഇന്ത്യ - റഷ്യ സൗഹൃദം അമൂല്യമായത്: നരേന്ദ്രമോദിക്ക് ജന്മ‌ദിന ആശംസകൾ നേർന്ന് പുടിൻ

വെബ്ദുനിയ ലേഖകൻ| Last Updated: വ്യാഴം, 17 സെപ്‌റ്റംബര്‍ 2020 (10:50 IST)
ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എഴുപതാം ജൻമദിനത്തിൽ ആശംസകൾ നേർന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിൻ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തിൽ ഹൃദയം നിറഞ്ഞ ആശംസിയ്ക്കുന്നു എന്നും സന്തോഷവും ക്ഷേമവും വിജയവും നേരുന്നു എന്നും പ്രധാമന്ത്രിയ്ക്കച്ച കത്തിൽ കുറിച്ചു.

കഴിഞ്ഞ കുറച്ച്‌ വര്‍ഷങ്ങളായി ഇന്ത്യയും റഷ്യയും തമ്മിലുള്ള സൗഹൃദപരവുമായ ബന്ധത്തെ
വിലമതിക്കുന്നു. നമ്മുടെ രാജ്യങ്ങള്‍ തമ്മിലുള്ള സവിശേഷമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിൽ നിങ്ങളുടെ വ്യക്തിപരമായ സംഭാവന വലുതാണ്. നിങ്ങളുടെ നേതൃത്വത്തില്‍ ഇന്ത്യ എല്ലാ മേഖലകളിലും വികസനത്തിന്റെ പാതയിൽ മുന്നേറുകയാണ്. മോദിയുമായുള്ള ക്രിയാത്മക സംഭാഷണം തുടരാനും അന്തര്‍ദേശീയ അജണ്ടയിലെ വിഷയങ്ങളില്‍ ഒരുമിച്ച്‌ പ്രവര്‍ത്തിക്കാനും ആഗ്രഹിക്കുന്നുവെന്നും പുടിൻ കത്തില്‍ വ്യക്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :