കേരളപ്പിറവി ദിനത്തിൽ ഡിജിറ്റൽ റീസർവേയ്ക്ക് തുടക്കം

പ്രദീകാത്മക ചിത്രം
അഭിറാം മനോഹർ| Last Modified തിങ്കള്‍, 31 ഒക്‌ടോബര്‍ 2022 (21:16 IST)
എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന സർക്കാർ നയത്തിൻ്റെ ഭാഗമായി കേരളം നാലുവർഷം കൊണ്ട് ഡിജിറ്റൽ സർവേ ചെയ്ത് രേഖകൾ കൃത്യമാക്കുന്നതിൻ്റെ ഭാഗമായുള്ള ദിജിറ്റൽ റീസർവേയ്ക്ക് നാളെ കേരളപ്പിറവി ദിനത്തിൽ തുടക്കമാകും. നാളെ രാവിലെ 9:30ന് മുഖ്യമന്ത്രി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കും.

സംസ്ഥാനത്ത് റീസർവേ നടപടികൾ 1966ൽ ആരംഭിച്ചെങ്കിലും 56 വർഷക്കാലം പിന്നിട്ടിട്ടും റീസർവേ നടപടികൾ പൂർത്തിയാക്കാനായിട്ടില്ല. ഈ സാഹചര്യത്തിലാണ് ആധുനികമായ സാഹചര്യങ്ങൾ പ്രയോജനപ്പെടുത്തി എൻ്റെ ഭൂമി എന്ന പേരിൽ സംസ്ഥാനത്ത് ഡിജിറ്റൽ സർവേ ആരംഭിക്കാനും അത് സമയബന്ധിതമായി പൂർത്തീകരിക്കാനും സർക്കാർ തീരുമാനിച്ചത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :