ചെയ്യുന്നത് യുവജനങ്ങളോടുള്ള ദ്രോഹം, പെൻഷൻ പ്രായം ഉയർത്തുന്നതിനെതിരെ എഐവൈഎഫ്

അഭിറാം മനോഹർ| Last Modified തിങ്കള്‍, 31 ഒക്‌ടോബര്‍ 2022 (21:13 IST)
പൊതുമേഖല സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം അറുപതായി വർധിപ്പിച്ച സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എഐവൈഎഫ്. സർക്കാർ നടപടി അഭ്യസ്ഥവിദ്യരായ ലക്ഷക്കണക്കിന് ചെറുപ്പക്കാരെ പ്രതിരോധത്തിലാക്കുന്നതാണെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡൻ്റ് എൻ അരുണും സെക്രട്ടറി ടിടി ജിസ്മോനും പ്രസ്താവനയിൽ പറഞ്ഞു.

സർക്കാരിൻ്റെ തീരുമാനം യുവജനങ്ങളോടുള്ള ദ്രോഹമാണ്. ഈ തീരുമാനത്തെ തൊഴിൽ രഹിതരായ ചെറുപ്പക്കാരോടുള്ള വെല്ലുവിളിയായി മാത്രമെ കാണാനാകു. പെൻഷൻ പ്രായം വർധിപ്പിക്കുന്നത് എൽഡിഎഫിൻ്റെ നയമല്ലെന്നിരിക്കെ ഈ തീരുമാനം ശരിയല്ല. ഉത്തരവ് പിൻവലിച്ച് യുവജനങ്ങളുടെ തൊഴിൽ ലഭിക്കാനുള്ള അവകാശം സംരക്ഷിക്കണമെന്ന് എഐവൈഎഫ് പ്രസ്താനവയിൽ ആവശ്യപ്പെട്ടു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :