1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. didn apologized on sabarmala issue says kadakampally suredran

ശബരിമല വിഷയത്തിൽ മാപ്പ് പറഞ്ഞിട്ടില്ലെന്ന് കടകംപള്ളി സുരേന്ദ്രൻ

ശബരിമല
ശബരിമല വിഷയത്തിൽ മാപ്പ് പറഞ്ഞിട്ടില്ലെന്ന് മുൻ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ശബരിമല വിഷയവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ ഖേദമുണ്ടെന്ന് മാത്രമാണ് താൻ പറഞ്ഞതെന്ന് കടകംപള്ളി വ്യക്തമാക്കി.
 
സംഘര്‍ഷത്തില്‍ ഖേദമുണ്ടെന്ന് മാത്രമാണ് പറഞ്ഞത്. കെണിയില്‍ വീഴാതിരിക്കാനാണ് അതുസംബന്ധിച്ച വിവാദം വന്നപ്പോള്‍ തിരുത്തൽ നൽകാതിരുന്നത്. തിരുത്തിയാൽ ഖേദം പറഞ്ഞില്ലെന്നായിരിക്കും പ്രചാരണം വരികയെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടുത്ത ലേഖനം
യുപി‌യിൽ കൊവിഡ് കേസുകൾ 95 ശതമാനം കുറഞ്ഞു, യോഗി മോഡൽ വിജയമെന്ന് ഉത്തർപ്രദേശ്