കടകംപള്ളി സുരേന്ദ്രന് മന്ത്രിസ്ഥാനം നല്‍കിയേക്കില്ല

നെല്‍വിന്‍ വില്‍സണ്‍| Last Modified തിങ്കള്‍, 3 മെയ് 2021 (13:52 IST)

രണ്ടാം പിണറായി മന്ത്രിസഭയില്‍ കടകംപള്ളി സുരേന്ദ്രന്‍ ഉണ്ടായിരിക്കില്ലെന്ന് സൂചന. ഒന്നാം പിണറായി മന്ത്രിസഭയില്‍ ദേവസ്വം വകുപ്പ് കൈകാര്യം ചെയ്തിരുന്നത് കടകംപള്ളി സുരേന്ദ്രനാണ്. എന്നാല്‍, ഇത്തവണ കടകംപള്ളിക്ക് പകരം തിരുവനന്തപുരത്ത് നിന്ന് മറ്റൊരാളെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയേക്കും. നേമത്തെ അഭിമാന പോരില്‍ വിജയം സ്വന്തമാക്കിയ വി.ശിവന്‍കുട്ടിയെ മന്ത്രിസഭയില്‍ അംഗമാക്കാനാണ് സാധ്യത. കടകംപള്ളിയെ മാറ്റി നിര്‍ത്തണമെന്ന് എല്‍ഡിഎഫിലെ ഘടകകക്ഷികള്‍ക്ക് അഭിപ്രായമുണ്ട്. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് പാര്‍ട്ടിയെയും സര്‍ക്കാരിനെയും പ്രതിരോധത്തിലാക്കുന്ന പല പ്രസ്താവനകളും കടകംപള്ളി നടത്തിയിരുന്നു. ഇത്തരം പ്രസ്താവനകള്‍ക്ക് സര്‍ക്കാര്‍ മറുപടി നല്‍കേണ്ട അവസ്ഥയും വന്നു. അതിനാലാണ് കടകംപള്ളിയോട് മുന്നണിയിലെ മറ്റ് കക്ഷികള്‍ക്ക് എതിര്‍പ്പ്. കടകംപള്ളി സുരേന്ദ്രന് വീണ്ടും അവസരം നല്‍കണമോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം പിണറായി വിജയന്റേതായിരിക്കും.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :