1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Dheeraj's father about Kodiyeri

'കുഞ്ഞിന്റെ പേരില്‍ സഖാവിന് ഒരു റീത്ത് വയ്ക്കണമെന്നുണ്ടായിരുന്നു'; കണ്ഠമിടറി രക്തസാക്ഷി ധീരജിന്റെ അച്ഛന്‍

Dheeraj's father about Kodiyeri
അന്തരിച്ച സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അന്ത്യാഞ്ജലി അര്‍പ്പിച്ച് രക്തസാക്ഷി ധീരജിന്റെ കുടുംബം. കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയാണ് ധീരജിന്റെ അച്ഛനും സഹോദരനും പുഷ്പചക്രം സമര്‍പ്പിച്ചത്. ധീരജിന്റെ പേരില്‍ കോടിയേരി സഖാവിന് പുഷ്പചക്രം സമര്‍പ്പിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നെന്നും അതുകൊണ്ടാണ് നേരിട്ട് എത്തിയതെന്നും ധീരജിന്റെ അച്ഛന്‍ പറഞ്ഞു. 
 
' ധീരജ് മരിച്ചപ്പോള്‍ ഞങ്ങള്‍ ആശ്വാസമായി കോടിയേരി സഖാവ് എത്തിയിരുന്നു. കുഞ്ഞിന്റെ പേരില്‍ സഖാവിനെ കാണണം. മോന്റെ പേരില്‍ റീത്ത് വയ്ക്കണം. അതുകൊണ്ടാണ് ഞങ്ങള്‍ വന്നത്,' കണ്ഠമിടറി ധീരജിന്റെ അച്ഛന്‍ പറഞ്ഞു.
 
അടുത്ത ലേഖനം
ഇന്ന് ദുര്‍ഗ്ഗാഷ്ടമി: സകലതും പരാശക്തിക്കുമുമ്പില്‍ കാണിക്ക വെക്കുന്ന ദിനം