'ഇനി ആരെങ്കിലും സഖാവിനെ കാണാനുണ്ടോ?'; അവസാന സമയത്തും കോടിയേരി ടച്ച് !

രേണുക വേണു| Last Modified തിങ്കള്‍, 3 ഒക്‌ടോബര്‍ 2022 (10:26 IST)

കോടിയേരിയെ യാത്രയാക്കുകയാണ് രാഷ്ട്രീയ കേരളം. ആയിരക്കണക്കിനു ആളുകളാണ് കണ്ണൂരിലേക്ക് ഒഴുകിയെത്തുന്നത്. എത്ര സമയമെടുത്തിട്ടാണെങ്കിലും ഒരു നോക്ക് പ്രിയ സഖാവിനെ കണ്ടാല്‍ മതിയെന്നാണ് പലരും പറയുന്നത്.

കോടിയേരിക്ക് വിട ചൊല്ലുന്നതിലും ഉണ്ട് ഒരു കോടിയേരി ടച്ച്. എന്തെങ്കിലും ആവശ്യങ്ങളുമായി തന്റെ മുന്നിലേക്ക് വരുന്നവരെ നിരാശപ്പെടുത്താത്ത ആളാണ് കോടിയേരി. അത് തന്നെയാണ് ഇന്നലെ തലശ്ശേരി ടൗണ്‍ ഹാളില്‍ നടന്നതും. അവസാന ആള്‍ വരെ സഖാവിനെ കാണണമെന്ന് മറ്റ് നേതാക്കള്‍ക്കും സഖാക്കള്‍ക്കും നിര്‍ബന്ധമുണ്ടായിരുന്നു. രാത്രി ഏറെ വൈകിയാണ് തലശ്ശേരി ടൗണ്‍ ഹാളിലെ പൊതുദര്‍ശനം അവസാനിച്ചത്. 'ഇനി ആരെങ്കിലും സഖാവിനെ കാണാനുണ്ടോ' എന്ന് ടൗണ്‍ ഹാളിന്റെ മുക്കിലും മൂലയിലും സഖാക്കള്‍ ചോദിച്ചു നടന്നു. ഇനി ആരും ഇല്ലെന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് മൃതദേഹം ഈങ്ങയില്‍ പീടികയിലെ വീട്ടിലേക്ക് കൊണ്ടുപോയത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :