സഹപാഠികളെ കൊന്ന് രക്തം കുടിക്കാൻ പദ്ധതിയിട്ടു, സാത്താൻ സേവകരായ രണ്ട് വിദ്യാർത്ഥിനികൾ പിടിയിൽ

Sumeesh| Last Modified വെള്ളി, 26 ഒക്‌ടോബര്‍ 2018 (19:06 IST)
ഫ്ലോറിഡ: സഹപാഠികളെ കൊന്ന് രക്തം കുടിക്കാൻ പദ്ധതിയിട്ട് സ്കൂളിൽ പതുങ്ങിയിരുന്ന രണ്ട് വിദ്യാർത്ഥിനികളെ പൊലീസ് അറസ്റ്റ് ചെയ്തു. അമേരിക്കയിൽ ഫ്ലോറഡയിലെ ബാൾട്ടോ മീഡിയൽ സ്കൂളിലാണ് സംഭവം ഉണ്ടായത്. 11കാരിയും 12കാരിയുമണ് സംഭവത്തിൽ പിടിയിലായത്.

സഹപാഠികളെ കൊലപ്പെടുത്തിയ ശേഷം രക്തം കുടിച്ച് ആത്മഹത്യ ചെയ്യാനായിരുന്നു വിദ്യാർത്ഥിനികൾ പദ്ധതിയിട്ടിരുന്നത്. സ്കൂളിൽ എത്തിയിരുന്നെങ്കിലും ക്ലാസിൽ കാണാതായി വന്നതോടെ വിദ്യാർത്ഥികൾക്കായി നടത്തിയ തിരച്ചിലിൽ ടൊയ്‌ലറ്റിൽ ആയുധവുമായി പതുങ്ങിയിരിക്കുന്നതായി കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ സ്കൂൾ അധികൃതർ പൊലിസിൽ വിവരമറിയിച്ചു.

ടൊയ്‌ലെറ്റിൽ മറ്റു വിദ്യാർത്ഥികൾ എത്തുമ്പോൾ അവരെ കൊലപ്പെടുത്തിയ ശേഷം രക്തംകുടിച്ച് സ്വയം കുത്തി മരിക്കാൻ തീരുമാനിച്ചുറച്ചാണ് ഇവർ പതുങ്ങിയിരുന്നിരുന്നത്. ഇവരിൽ നിന്നും കത്തികളും പിസ കട്ടറും പൊലീസ് പിടിച്ചെടുത്തു.

വിശ്വാസികളായ കുട്ടികൾ ക്രൂരമയ ഇതിവൃത്തമുള്ള സിനിമകൾ കണ്ട് അതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഇത്തരം പ്രവർത്തിക്ക് മുതിർന്നതെന്ന് പൊലീസ് പറയുന്നു. രക്തം കുടിച്ച് ആത്മഹത്യചെയ്ത് നരകത്തിൽ സാത്താനോടൊപ്പം ജീവിക്കുകയായിരുന്നു തങ്ങളുടെ ലക്ഷ്യം എന്ന് കുട്ടികൾ പൊലീസിന് മൊഴി നൽകി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :