അടിവസ്ത്രമിടാത്ത പൂജാരിമാർ സദാചാരം പഠിപ്പിക്കുന്നു: തന്ത്രികുടുംബത്തിനും രാജകുടുംബത്തിനുമെതിരെ രൂക്ഷ പരാമർശവുമായി മന്ത്രി ജി സുധാകരൻ

Sumeesh| Last Modified വെള്ളി, 26 ഒക്‌ടോബര്‍ 2018 (20:12 IST)
സുപ്രീം കോടതി വിധി നടപ്പിലാക്കുന്നതിനെതിരെ പ്രക്ഷോഭമുയർത്തിയ തന്ത്രി കുടുംബത്തെയും രാജകുടുംബത്തെയും രൂക്ഷമായ ഭാഷയിൽ വിമർശിച്ച് പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ. അടിവസ്ത്രമിടാത്ത പൂജാരിമാരാണ് സദാചാരം പഠിപ്പിക്കുന്നെതെന്ന് അദ്ദേഹം പറഞ്ഞു.

ശബരിമലയിൽ ഉണ്ടായിരുന്നത് പ്രാകൃതമായ ആചാരമാണ്. സ്ത്രീകളുടെ കണ്ണുനീർ ശബരിമലയിൽ ആരു വീഴ്ത്തിയാലും അവർ രക്ഷപ്പെടില്ലെന്നും മന്ത്രി പറഞ്ഞു. എത്ര വലിയ രാഷ്ട്രീയ നേതാവായാലും ഭരണഘടനക്ക് നേരെ വാൾവീശിയാൽ കയ്യിൽ വിലങ്ങ് വീഴും, ശബരിമലയിൽ പ്രക്ഷോഭം നടത്തിയത് രാജകാലത്തെ ഓർമകളിൽ ജീവിക്കുന്നവരാണ്. ഭരണഘടന രൂപകൊണ്ട ശേഷം ജനിച്ചവരും രാജാവാണെന്നാണ് പറയുന്നത് എന്ന് അദ്ദേഹം പരിഹസിച്ചു.

ശബരിമല വിഷയയത്തിൽ കോൺഗ്രസിനെയും രാഹുൽ ഈശ്വറിനെയും കടന്നാക്രമിച്ച് ദേവസ്വം മന്ത്രി കടകം‌പള്ളി സുരേന്ദ്രനും രംഗത്തെത്തിയിരുന്നു. രാഹുൽ ഈശ്വർ വിഷജന്തുവാണെന്നും രമേശ് ചെന്നിത്തലയുടെ മുണ്ടിനടിയിൽ കാക്കി നിക്കറാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :