ദേവികുളം എം.എൽ.എ ക്ക് മർദ്ദനമേറ്റ സംഭവത്തിൽ മൂന്നാർ എസ്ഐക്ക് സ്ഥലം മാറ്റം

എ കെ ജെ അയ്യര്‍| Last Modified ബുധന്‍, 30 മാര്‍ച്ച് 2022 (13:54 IST)
ഇടുക്കി: പണിമുടക്ക് സമയത്തു മൂന്നാറിൽ ഉണ്ടായ സംഘർഷത്തിനിടെ ദേവികുളം എം.എൽ.എ എ.രാജയെ മർദ്ദിച്ച സംഭവവുമായി ബന്ധപ്പെട്ടു ആരോപണ വിധേയനായ മൂന്നാർ എസ്.ഐ എം.പി.സാഗറിനെ സ്ഥലം മാറ്റി. ജില്ലാ ക്രൈം റെക്കോർഡ്‌സ് ബ്യുറോയിലേക്കാണ് സ്ഥലം മാറ്റിക്കൊണ്ട് ഇടുക്കി ജില്ലാ പോലീസ് മേധാവി കറുപ്പസ്വാമിയുടെ ഉത്തരവിറങ്ങിയത്.

രാജയ്ക്ക് മർദ്ദനമേറ്റു എന്ന് പരാതി ഉയർന്നിരുന്നു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു മൂന്നാർ ടൗണിൽ വച്ച്
എം.എൽ.എ ക്ക് മർദ്ദനമേറ്റത്. പണിമുടക്ക് സംബന്ധിച്ച പൊതുയോഗം നടക്കവേ ഇതുവഴി കടന്നുപോയ ചില വാഹനങ്ങൾ സമരാനുകൂലികൾ തടഞ്ഞപ്പോൾ പോലീസ് ഇടപെടുകയും ഉന്തും തല്ലും ഉണ്ടാവുകയും ചെയ്തു. ഇതിനിടെ എം.എൽ.എ താഴെവീഴുകയും ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്‌തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :