അനുബന്ധ വാര്‍ത്തകള്‍
- 'കോട്ടയം കുഞ്ഞച്ചന്'ന് 31 വയസ്സ്, സന്തോഷം പങ്കുവെച്ച് സംവിധായകന് ഒമര്‍ ലുലു
- രാജാവിന്റെ മകന് എത്തിയിട്ട് 34 വര്‍ഷം, ഇന്നും ത്രസിപ്പിക്കുന്ന ആക്ഷന്‍ ത്രില്ലര്‍ !
- കിണറ്റില്‍ ബക്കറ്റെടുക്കാനിറങ്ങിയ അച്ഛനും മകനും ശ്വാസം മുട്ടി മരിച്ചു
- ഇത് എമര്‍ജന്‍സി ലോക്ക്ഡൗണ്‍, ആദ്യത്തേതില്‍ നിന്ന് വ്യത്യസ്തം; വിശദീകരിച്ച് മുഖ്യമന്ത്രി
- സംസ്ഥാനത്ത് ഇന്ന് 27,487 പേർക്ക് കൊവിഡ്,65 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 27.56
ന്യൂഡല്‍ഹി, രാജാവിന്റെ മകന്, നായര്‍സാബ്; ഹിറ്റുകളുടെ തമ്പുരാന് ഡെന്നീസ് ജോസഫ് വിടവാങ്ങി
തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നീസ് ജോസഫ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. മലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റുകളുടെ തമ്പുരാനാണ് വിടവാങ്ങിയത്. കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് അന്ത്യം.
മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും ഏറ്റവും മികച്ച വേഷങ്ങള്‍ നല്കിയ തിരക്കഥാകൃത്താണ് ഡെന്നീസ് ജോസഫ്. രാജാവിന്റെ മകന് എന്ന ചിത്രത്തിലൂടെയാണ് മോഹന്‍ലാല്‍ സൂപ്പര്‍താര പരിവേഷം സ്വന്തമാക്കിയത്. ന്യൂഡല്‍ഹിയിലൂടെ മമ്മൂട്ടിക്ക് ഗംഭീര തിരിച്ചുവരവ് സമ്മാനിച്ച താരം കൂടിയാണ് ഡെന്നീസ് ജോസഫ്.
നിറക്കൂട്ട്, രാജാവിന്റെ മകന്, ന്യൂഡല്‍ഹി, മനു അങ്കിള്‍, കോട്ടയം കുഞ്ഞച്ചന്, ആകാശദൂത് തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയത് ഡെന്നീസ് ജോസഫാണ്. അഗ്രജന്, തുടര്‍ക്കഥ, അപ്പു, അഥര്‍വ്വം, മനു അങ്കിള്‍ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുമുണ്ട്.