'കോട്ടയം കുഞ്ഞച്ചന്‍'ന് 31 വയസ്സ്, സന്തോഷം പങ്കുവെച്ച് സംവിധായകന്‍ ഒമര്‍ ലുലു

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 15 മാര്‍ച്ച് 2021 (12:02 IST)

കോട്ടയം കുഞ്ഞച്ചന് 31 വയസ്സ്. 1990 മാര്‍ച്ച് 15 നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. അന്നുമുതല്‍ ഇന്നുവരെയും സിനിമ കാണുവാന്‍ ആളുകള്‍ ഉണ്ട് എന്നത് തന്നെയാണ് ഈ സിനിമയുടെ വിജയവും. കോട്ടയം കുഞ്ഞച്ചന്റെ മുപ്പത്തിയൊന്നാം വാര്‍ഷിക ദിനത്തില്‍ തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫിനൊപ്പം വര്‍ക്ക് ചെയ്യാന്‍ തനിക്കും അവസരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് സംവിധായകന്‍ ഒമര്‍ ലുലു. 'മലയാളിയുടെ പ്രിയപ്പെട്ട ചട്ടമ്പിക്ക് 31 വര്‍ഷത്തെ തിളക്കം. ഡെന്നീസ് ജോസഫ് സാറിനൊപ്പം പ്രവര്‍ത്തിക്കുന്നതില്‍ വളരെ സന്തോഷമുണ്ട്'- ഒമര്‍ ലുലു കുറിച്ചു.

ബാബു ആന്റണി നായകനായെത്തുന്ന പവര്‍ സ്റ്റാര്‍ എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. 2021 അവസാനത്തോടെ ഈ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.

കോട്ടയംകാരനായ ഒരു ചട്ടമ്പിയുടെ വേഷമാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ ചെയ്തത്. ടി എസ് സുരേഷ് ബാബുവിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ രഞ്ജിനി, ഇന്നസന്റ്, കെ പി എ സി ലളിത, സുകുമാരന്‍, ബാബു ആന്റണി എന്നിവരാണ് പ്രധാനവേഷങ്ങളില്‍ എത്തിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :