എ കെ ജെ അയ്യര്‍|
Last Modified തിങ്കള്‍, 10 മെയ് 2021 (19:46 IST)
പാലക്കാട്: കിണറ്റില്‍ വീണ ബക്കറ്റെടുക്കാനിറങ്ങിയ അച്ഛനും അച്ഛനെ രക്ഷിക്കാനിറങ്ങിയ മകനും ശ്വാസം മുട്ടി മരിച്ചു. കുഴല്‍മന്ദം മാത്തൂര്‍ പൊട്ടിക്കുളങ്ങര പനങ്കാവ് വീട്ടില്‍ രാമചന്ദ്രന്‍ (55), മകന്‍ ശ്രീഹരി (22) എന്നിവരാണ് മരിച്ചത്.
കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. കിണറ്റില്‍ ഇറങ്ങിയ രാമചന്ദ്രന്‍ ശ്വാസംകിട്ടാതെ കുഴഞ്ഞുവീണത് കണ്ട മകന്‍ ശ്രീഹരി, അയല്‍വാസിയായ നിധിന്‍ എന്നിവര്‍ കിണറ്റിലിറങ്ങി. എന്നാല്‍ ശ്രീഹരിയും കിനാവില്‍ വച്ച് ശ്വാസം കിട്ടാതെ കുഴഞ്ഞുവീണു മരിച്ചു. നിധിന്‍ ഇവരെ രക്ഷപ്പെടുത്തതാണ് ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.
രാമചന്ദ്രന്റെ ഭാര്യയുടെ നിലവിളി കേട്ടെത്തിയ അയല്‍ക്കാര്‍ നിധിന്‍ കരയ്ക്കെത്തിച്ചു. വിവരമറിഞ്ഞു കോട്ടായി പോലീസും ആലത്തൂരില്‍ നിന്ന് അഗ്‌നിശമന സേനയും എത്തിയാണ് രാമചന്ദ്രനെയും ശ്രീഹരിയേയും പുറത്തെടുത്തത്. എങ്കിലും ഇവരുടെ ജീവന്‍ രക്ഷിക്കാനായില്ല.