സംസ്ഥാനത്ത് പടരുന്നത് ഡെങ്കിപ്പനിയുടെ ടൈപ്പ് 3 വകഭേദം; അതീവ ജാഗ്രത

രേണുക വേണു| Last Modified ശനി, 1 ജൂലൈ 2023 (12:52 IST)
സംസ്ഥാനത്ത് പടരുന്നത് ഡെങ്കിപ്പനിയുടെ ടൈപ്പ് 3 വകഭേദമെന്ന് ആരോഗ്യവിദഗ്ധര്‍. ടൈപ്പ് 3 വകഭേദത്തിന് വ്യാപനശേഷി കൂടുതലാണ്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ ഡെങ്കിപ്പനി കേസുകള്‍ പാരമ്യത്തിലെത്താന്‍ സാധ്യതയുണ്ട്. അതീവ ജാഗ്രത പാലിക്കണമെന്നും ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.

കാലാവസ്ഥ ഇടയ്‌ക്കെ മാറികൊണ്ടിരുന്നത് ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകളുടെ സാന്ദ്രത വര്‍ധിപ്പിച്ചു. വരും മാസങ്ങളില്‍ തീവ്ര വ്യാപനത്തിനുള്ള സാധ്യതയുണ്ട്. മരണനിരക്ക് കുറയ്ക്കുകയാണ് ആരോഗ്യവകുപ്പിന്റെ ലക്ഷ്യം. പനി വന്നാല്‍ സ്വയം ചികിത്സ ഒഴിവാക്കി വൈദ്യസഹായം തേടണമെന്നും ആരോഗ്യവിദഗ്ധര്‍ നിര്‍ദേശം നല്‍കുന്നു. ജൂണ്‍ മാസത്തില്‍ മാത്രം മൂന്ന് ലക്ഷത്തോളം പേര്‍ക്കാണ് പകര്‍ച്ചപ്പനി സ്ഥിരീകരിച്ചത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :