ഇന്നുമുതല്‍ സംസ്ഥാനത്ത് വേഗപ്പൂട്ട്; ഇരുചക്ര വാഹനങ്ങള്‍ 60 ന് മുകളില്‍ പോകരുത്

രേണുക വേണു| Last Modified ശനി, 1 ജൂലൈ 2023 (10:16 IST)

സംസ്ഥാനത്തെ റോഡുകളിലെ വാഹനങ്ങളുടെ പുതുക്കിയ വേഗപരിധി ഇന്നുമുതല്‍ പ്രാബല്യത്തില്‍. ഇരുചക്രവാഹനങ്ങളുടെ വേഗം കുറച്ചു. നഗര റോഡുകളില്‍ 50 കിലോമീറ്ററും മറ്റെല്ലാ റോഡുകളിലും 60 കിലോമീറ്ററും ആണ് വേഗപരിധി. മുച്ചക്ര വാഹനങ്ങള്‍ക്കും സ്‌കൂള്‍ ബസുകള്‍ക്കും എല്ലാ റോഡുകളിലേയും പരമാവധി വേഗപരിധി 50 കിലോമീറ്ററാണ്.

ഒന്‍പത് സീറ്റ് വരെയുള്ള യാത്രാവാഹനങ്ങള്‍ക്ക് ആറ് വരി ദേശീയ പാതയില്‍ 110 കിലോമീറ്റര്‍, നാല് വരി ദേശീയ പാതയില്‍ 100 കിലോമീറ്റര്‍, മറ്റ് ദേശീയ പാത, നാല് വരി സംസ്ഥാന പാത എന്നിവയില്‍ 90 കിലോമീറ്റര്‍, മറ്റ് സംസ്ഥാന പാതകളിലും പ്രധാന ജില്ലാ റോഡുകളിലും 80 കിലോമീറ്റര്‍, മറ്റ് റോഡുകളില്‍ 70 കിലോമീറ്റര്‍, നഗര റോഡുകളില്‍ 50 കിലോമീറ്റര്‍ എന്നിങ്ങനെയാണ് അനുവദനീയ വേഗപരിധി.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :