ഡൽഹി കൊവിഡിന്റെ മൂന്നാം ഘട്ടത്തിലായിരിക്കാൻ സാധ്യതയെന്ന് ആരോഗ്യമന്ത്രി

അഭിറാം മനോഹർ| Last Updated: വ്യാഴം, 29 ഒക്‌ടോബര്‍ 2020 (16:23 IST)
ഡൽഹി കൊവിഡിന്റെ മൂന്നാം ഘട്ടത്തിലായിരിക്കാൻ സാധ്യതയുണ്ടെന്ന് ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ. ഡൽഹിയിൽ കൊവിഡ് കേസുകൾ വീണ്ടും വർധിക്കുന്ന സാഹചര്യത്തിലാണ് ആരോഗ്യമന്ത്രിയുടെ പരാമർശം.

അതേസമയം കൊവിഡിനെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങളിൽ മാറ്റം വരുത്തിയതായും അദ്ദേഹം പറഞ്ഞു. ഒരു വ്യക്തിക്ക് രോഗം സ്ഥിരീകരിച്ചാല്‍ അയാളുടെ കുടുംബാംഗങ്ങളെയും സമ്പര്‍ക്കം ഉണ്ടായവരേയും കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കും. നാലഞ്ച് ദിവസത്തിന് ശേഷം വീണ്ടും ടെസ്റ്റ് നടത്തും ആരോഗ്യമന്ത്രി പറഞ്ഞു.

ഇന്നലെ ഡൽഹിയിൽ 5673 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 3.7 ലക്ഷത്തിലധികമായി. 6396 പേരാണ് ഡൽഹിയിൽ ഇതുവരെയായി കൊവിഡ് ബാധിച്ച് മരണപ്പെട്ടത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :