മുംബൈ|
ദേവപ്രിയ കാങ്ങാട്ടില്‍|
Last Modified വ്യാഴം, 29 ഒക്‌ടോബര്‍ 2020 (07:34 IST)
മുന്‍ മന്ത്രി പങ്കജ മുണ്ടെ ബി ജെ പി വിട്ടേക്കുമെന്ന് അഭ്യൂഹം. പാര്‍ട്ടിക്കുള്ളിലെ ചേരിപ്പോരിന്‍റെ ഭാഗമായി കുറച്ചുകാലമായി പാര്‍ട്ടിയുമായി അകന്നു നില്‍ക്കുന്ന പങ്കജ മുണ്ടെ ബി ജെ പി വിട്ട് എന്‍ സി പിയിലേക്ക് പോകുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്.
കഴിഞ്ഞ ദിവസം എന്‍ സി പി നേതാവ് ശരദ് പവാറുമായി പങ്കജ വേദി പങ്കിട്ടിരുന്നു. മാത്രമല്ല, പവാറിനെ പുകഴ്‌ത്തി ട്വീറ്റ് ചെയ്യുകയും ചെയ്‌തിരുന്നു.
മഹാരാഷ്ട്ര ബി ജെ പിയിലെ ഉന്നത നേതാവായ ഏക്‍നാഥ് ഖഡ്‌സേ കഴിഞ്ഞയാഴ്‌ച പാര്‍ട്ടി വിട്ട് എന്‍ സി പിയില്‍ ചേര്‍ന്നിരുന്നു.