1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Death, Rinto, Kattikkulam

കുളിക്കുന്നതിനിടെ വെള്ളച്ചാട്ടത്തിൽ വീണ യുവാവ് മരിച്ചു

Death
തൊടുപുഴ: വെള്ളച്ചാട്ടത്തിൽ കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടെ യുവാവ് അപകടത്തിൽ പെട്ട് മരിച്ചു. ഇടുക്കി കഞ്ഞിക്കുഴി സ്വദേശി റിന്റോ വർഗീസ് എന്ന 24 കാരനാണ് മരിച്ചത്.

മൂലമറ്റം ഇലപ്പള്ളിയിലെ വെള്ളച്ചാട്ടത്തിലാണ് തുണിക്കടയിൽ ജോലി ചെയ്യുന്ന റിന്റോ കൂട്ടുകാർക്കൊപ്പം .കുളിക്കാൻ പോയപ്പോഴാണ് അപകടത്തിൽ പെട്ടത്. ഇലപ്പള്ളി കാട്ടിക്കുളം പാലത്തിലെ വെള്ളച്ചാട്ടത്തിൽ ഇറങ്ങിയപ്പോൾ പാറയിൽ നിന്ന് തെന്നി വീഴുകയായിരുന്നു.  

റിന്റോയ്‌ക്കൊപ്പം മൂന്നു സുഹൃത്തുക്കളുണ്ടായിരുന്നു. ഇവർ തന്നെയാണ് അപകട വിവരം പുറത്തുള്ളവരെ അറിയിച്ചത്. റിന്റോയെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 
അടുത്ത ലേഖനം
കോവിഡ് കാലത്ത് ടിക്കറ്റില്ലായാത്ര: 35 കോടി പിഴയായി ലഭിച്ചു