പാറമടയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു

എ കെ ജെ അയ്യര്‍| Last Modified ബുധന്‍, 2 മാര്‍ച്ച് 2022 (13:37 IST)
മണ്ണുത്തി: കൂട്ടുകാർക്കൊപ്പം പാറമടയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. കഴിഞ്ഞ ദിവസം രാവിലെ ഏഴരയോടെ മണ്ണുത്തി വെറ്ററിനറി യൂണിവേഴ്‌സിറ്റി കോളേജ് രണ്ടാം വർഷ വിദ്യാർത്ഥി ദുൽഫിക്കാറാണ് (19) മുങ്ങിമരിച്ചത്.

മലപ്പുറം കൊണ്ടോട്ടി പെരുവള്ളൂർ കെ.കെ.പറ്റി അമ്പായി വളപ്പിലെ പി.എം.സിദ്ദിഖിന്റെ മകനാണ് മരിച്ച ദുൽഫിക്കർ. സർവകലാശാലാ കാമ്പസിന് പുറത്തുള്ള പാറമടയിലാണ് കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയത്.

കുളിക്കുന്നതിനിടെ കാൽ വഴുതി ആഴത്തിലേക്ക് പതിക്കുകയായിരുന്നു. വിവരം അറിഞ്ഞു എത്തിയ തൃശൂർ ഫയർ ഫോഴ്സ് ഓഫീസർ വിജയ് കൃഷ്ണയുടെ നേതൃത്വത്തിലുള്ള സ്‌കൂബാ മുങ്ങൽ വിദഗ്ധരാണ് മൃതദേഹം പുറത്തെടുത്തത്. വെള്ളത്തിനടിയിലെ രണ്ട് പാറക്കെട്ടുകൾക്ക് ഇടയിൽ മൃതദേഹം കുടുങ്ങി കിടന്ന നിലയിലായിരുന്നു കണ്ടെത്തിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :