എ കെ ജെ അയ്യര്‍|
Last Modified തിങ്കള്‍, 28 ഫെബ്രുവരി 2022 (21:38 IST)
കൊച്ചി: ശിവരാത്രി പ്രമാണിച്ചു ശിവന്റെ ഇഷ്ടങ്ങളിൽ ഒന്നായ കൂവള മാല കെട്ടുന്നതിനുള്ള ഇല നുള്ളാൻ കൂവളത്തിൽ കയറിയ വയോധികൻ മരത്തിനു മുകളിൽ വച്ചു മരിച്ചു. കൊച്ചി ഏലൂർ തെക്കുംഭാഗം ബാലസുബ്രഹ്മണ്യൻ എന്ന 70 കാരനാണു മരിച്ചത്.
എറണാകുളം ഏലൂർ
ഇലഞ്ഞിക്കൽ ക്ഷേത്ര പരിസരത്താണ് സംഭവം. ക്ഷേത്രത്തിലേക്കുള്ള മാല കെട്ടുന്ന ഇയാൾ രാവിലെ മരത്തിൽ കയറിയപ്പോൾ ക്ഷീണിതനായി. ഉടൻ തന്നെ ക്ഷേത്ര ഭാരവാഹികൾ വിവരം ഫയർഫോഴ്‌സിന്റെ അറിയിച്ചു. ബാലസുബ്രഹ്മണ്യനെ ഫയർഫോഴ്‌സ് താഴെയിറക്കി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.