1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Death Kunissery Palakkad

സഹോദരങ്ങളായ മൂന്നു കുട്ടികള്‍ മുങ്ങിമരിച്ചു

Death
പാലക്കാട്: പാലക്കാട്ടെ കുനിശേരിയില്‍ സഹോദരങ്ങളായ മൂന്നു ബാലന്മാര്‍ മുങ്ങിമരിച്ചു. കുനിശേരി കരിയ്ക്കാട് സജീറിന്റെ മക്കളായ ജിന്‍ഷാദ് (12), റിന്‍ഷാദ് (7), രിഫാസ് (3) എന്നിവരാണ് മരിച്ചത്.
 
സമീപത്തെ കുളത്തില്‍ കൈകാലുകള്‍ കഴുകാനിറങ്ങവേയാണ് കുട്ടികള്‍ ആഴത്തിലേക്ക് വീണതും മുങ്ങിമരിച്ചതും. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന മറ്റൊരു കുട്ടിയാണ് വിവരം സമീപ വാസികളെ അറിയിച്ചത്.
 
ഉടന്‍ തന്നെ സ്ഥലത്തെത്തിയ നാട്ടുകാരും ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരും ചേര്‍ന്ന് കുട്ടികളെ കരയ്ക്കെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ആലത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ കുട്ടികളുടെ മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുകയാണ്.   
അടുത്ത ലേഖനം
'അറബിക്കടലിന്റെ റാണിയായ കൊച്ചി എപ്പോഴും അത്ഭുതം': പ്രധാനമന്ത്രി കേരളത്തില്‍