അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് ഇന്ന് 7007 പേർക്ക് കൊവിഡ്, 29 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.91
- യുവതിയുമായി ഒളിച്ചോടിയ 58 കാരനായ വൈദികന് പിടിയില്‍
- വിവാഹത്തിനു മുന്‍പുള്ള ഫോട്ടോ ഷൂട്ട്; വധുവും വരനും കാവേരിയില്‍ മുങ്ങി മരിച്ചു
- സംസ്ഥാനത്ത് ഇന്ന് 6010 പേർക്ക് കൊവിഡ്, 28 മരണം, 6698 പേർക്ക് രോഗമുക്തി
- കൊവിഡിന് ശമനമില്ല: ആകെ മരണം 13ലക്ഷം കടന്നു
ചപ്പുചവറുകള്‍ തീയിടുന്നതിനിടെ പൊള്ളലേറ്റ യുവതി മരിച്ചു
കറുകച്ചാല്‍: ചപ്പുചവറുകള്‍ തീയിടുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റ യുവതി മരിച്ചു. നെടുംകുന്നം പുതുപ്പള്ളിപ്പടവ് തൊട്ടിക്കല്‍ സിനോജിന്റെ ഭാര്യ പ്രതിഭ എന്ന മുപ്പത്താറുകാരിയാണ് കഴിഞ്ഞ ദിവസം മരിച്ചത്.
ചാവേറിന് തീയിട്ടപ്പോള്‍ തീപെട്ടന്നു ആളിപ്പടരുകയും വസ്ത്രത്തിലേക്ക് പടരുകയും ചെയ്തു. വസ്ത്രത്തില്‍ തീപിടിച്ചപ്പോള്‍ യുവതി അടുത്തുള്ള ശുചിമുറിയില്‍ കയറിയെങ്കിലും അതില്‍ വെള്ളമില്ലായിരുന്നു. യുവതിയുടെ നിലവിളി കേട്ട് എതിയനാട്ടുകാര് തീകെടുത്തി. ഉടന്‍ തന്നെ ഇവരെ കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
അടുത്ത ലേഖനം