1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Death Attingal Kodumon

അച്ഛനും മകനും വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

Death
ആറ്റിങ്ങൽ: അച്ഛനെയും മകനെയും വീട്ടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ  മരിച്ച നിലയിൽ കണ്ടെത്തി. ആറ്റിങ്ങൽ കൊടുമൺ മേൽക്കോണത്ത് വിളയിൽ വീട്ടിൽ റിട്ടയേഡ് കെ.എസ്.ഇ.ബി സബ് എഞ്ചിനീയർ ചന്ദ്രശേഖരൻ (61), മകൻ സജിത്ത് (21) എന്നിവരാണ് മരിച്ച നിലയിൽ കാണപ്പെട്ടത്.

മകൻ സജിത്ത് സെറിബ്രൽ പാൾസി രോഗം ബാധിച്ചു കിടപ്പിലായിരുന്നു. ചന്ദ്രശേഖരനെ വീടിന്റെ കിഴക്കത്തിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിലും മകൻ സജിത്തിനെ കട്ടിലിൽ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.

മകന്റെ രോഗം ചന്ദ്രശേഖരനെ മാനസികമായി തളർത്തിയിരുന്നു. മകന്റെ അടുത്ത് തന്നെയായിരുന്നു അച്ഛനും കിടന്നുറങ്ങിയത് എന്ന ചന്ദ്രശേഖരന്റെ ഭാര്യ വിശാലാക്ഷി പറഞ്ഞു. ചന്ദ്രശേഖരൻ മരിച്ചത് അറിഞ്ഞ ബഹളത്തിൽ മകന്റെ കാര്യം ആരും നോക്കിയില്ല. ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞു നോക്കുമ്പോഴാണ് മകനെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ആറ്റിങ്ങൽ പോലീസ് കേസെടുത്തു.  
About Writer
എ കെ ജെ അയ്യര്‍
അടുത്ത ലേഖനം
തിരെഞ്ഞെടുപ്പുകൾ അവസാനിക്കും, മാർച്ചിൽ ഇന്ധനവില കുതിച്ചുകയറും: ലിറ്ററിന് എട്ട് രൂപവരെ വർധിക്കാൻ സാധ്യത