ആത്മഹത്യാ ശ്രമം: പൊള്ളലേറ്റ വിദ്യാര്‍ത്ഥിനി മരിച്ചു

ആറ്റിങ്ങല്| Sajith| Last Modified ബുധന്‍, 20 ജനുവരി 2016 (14:14 IST)
ശരീരമാസകലം പൊള്ളലേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സ്കൂള്‍ വിദ്യാര്‍ത്ഥിനി മരിച്ചു. നാവായിക്കുളം വെട്ടിയറ പോളച്ചിറ ജയപ്രകാശ് മന്ദിരത്തില്‍ ജയപ്രകാശ് അജിത ദമ്പതികളുടെ മകളായ ജയലക്ഷ്മി എന്ന പതിനാറുകാരിയാണ് മരിച്ചത്.

കഴിഞ്ഞ ദിവസം പുലര്‍ച്ചെ അടുക്കളയില്‍ സൂക്ഷിച്ചിരുന്ന മണ്ണെണ്ണ ദേഹത്തൊഴിച്ച് സ്വയം തീകൊളുത്തുകയായിരുന്നു കുട്ടി എന്ന് ബന്ധുക്കള്‍ പറഞ്ഞതായി പൊലീസ് അറിയിച്ചു. ഉടന്‍ തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും തുടര്‍ന്ന് ഉത്രാടം തിരുനാള്‍ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കടമ്പാട്ടുകോണം എസ് കെ വി എച്ച് എസിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് മരിച്ച ജയലക്ഷ്മി. പള്ളിക്കല്‍ പൊലീസ് കേസെടുത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :