ടിവി ദേഹത്തുവീണ് കുട്ടി മരിച്ചു

കോതമംഗലം| Sajith| Last Modified ബുധന്‍, 20 ജനുവരി 2016 (13:49 IST)
രണ്ടു വയസുള്ള കുട്ടിയുടെ പുറത്ത് ടെലിവിഷന്‍ വീണ് കുട്ടി മരിച്ചു. ഊന്നുകല്‍ നമ്പൂരി കൂപ്പ് പുത്തന്‍പുരയ്ക്കല്‍ രതീഷിന്‍റെ മകന്‍ ശ്രീക്കുട്ടന്‍ എന്ന രണ്ട് വയസുകാരനാണു മരിച്ചത്.

കഴിഞ്ഞ രണ്ട് ദിവസം മുമ്പ് രാത്രി കേബിളില്‍ പിടിച്ച് ടി വി സ്റ്റാന്‍ഡില്‍ കയറാന്‍ ശ്രമിക്കവേയാണ് ടി വി മറിഞ്ഞ് കുട്ടിയുടെ പുറത്തു വീണത്.

വീഴ്ചയില്‍ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ഉടന്‍ തന്നെ കോതമംഗലത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :