ഹരിയാനയില്‍ അല്‍ഖ്വയ്ദ തീവ്രവാദി അറസ്റ്റില്‍

ഡല്‍ഹി| Sajith| Last Modified തിങ്കള്‍, 18 ജനുവരി 2016 (19:06 IST)
അല്‍ഖ്വയ്ദ തീവ്രവാദിയെ പിടികൂടിയതായി ഡല്‍ഹി പൊലീസ്. ഹരിയാനയിലെ മീവത്തില്‍ നിന്ന് അബ്ദുള്‍ സമി എന്ന അല്‍ഖ്വയ്ദ പ്രവര്‍ത്തകനാണ് പൊലീസ് വലയിലായത്.

അടുത്തിടെ ഒഡിഷയില്‍ നിന്നും പിടികൂടിയ അല്‍ഖ്വയ്ദ പ്രവര്‍ത്തകനുമായി ജംഷഡ്പൂര്‍ സ്വദേശിയായ അബ്ദുള്‍ സമിയ്ക്ക് ബന്ധമുണ്ടെന്ന് ഡല്‍ഹി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. പാകിസ്താനിലെ മന്‍സേറയില്‍ നിന്നാണ് അബ്ദുള്‍ സമി അല്‍ഖ്വയ്ദയുടെ പരിശീലനം നേടിയതെന്നും പൊലീസ് പറയുന്നു.

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ അല്‍ഖ്വയ്ദ പ്രവര്‍ത്തനം ശക്തിപ്പെടുത്താനായി സംഘത്തിന്റെ ഒരു ശാഖ ആരംഭിക്കുമെന്ന് കഴിഞ്ഞ വര്‍ഷം ഈ സംഘടന പ്രഖ്യാപിച്ചിരുന്നു. മുസ്ലീം വിഭാഗത്തെ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലേക്ക്
തിരിച്ചു കൊണ്ടു വരുമെന്ന് അല്‍ഖ്വയ്ദ നേതാവ് അയ്മന്‍ അല്‍സവാഹിരി പറയുന്ന വീഡിയോ സന്ദേശം ഈയിടെ പുറത്തു വന്നിരുന്നു. അതിനു പിന്നാലെയാണ് അല്‍ഖ്വയ്ദ പ്രവര്‍ത്തകന്‍ പിടിയിലാകുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :