Sumeesh|
Last Modified ബുധന്‍, 18 ജൂലൈ 2018 (13:16 IST)
കൊച്ചി: എറണാകുളം സൌത്ത് സ്റ്റേഷനിലെ വിശ്രമമുറിയിൽ ലോക്കോ പൈലറ്റിനെ മരിച്ച നിലയിൽ കണ്ടെത്തി. പുലർച്ചെ മൂന്നു മണിയോടെ പുറപ്പെടേണ്ട അമൃത എക്സ്പ്രസിന്റെ ലോക്കോ പൈലറ്റായ രാജുവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തൃശൂർ സ്വദേശിയാണ് മരണപ്പെട്ട രാജു
ഡ്യൂട്ടിയിൽ പ്രവേശിക്കുന്നതിനു വേണ്ടി സഹപ്രവർത്തകർ വിളിച്ചുണർത്താൻ ചെന്നപ്പോൾ രാജു വിശ്രമമുറിയിൽ ചലനമറ്റു കിടക്കുകയായിരുന്നു. ഇയാളെ ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. മരണ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.