ജനജീവിതം താറുമാറാക്കി മഴ; മരണസംഖ്യ 18, കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്‌ച അവധി

ജനജീവിതം താറുമാറാക്കി മഴ; മരണസംഖ്യ 18, കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്‌ച അവധി

   rain , monsoon , kottayam , മഴ , മഴ മരണം, വെള്ളപ്പൊക്കം
തിരുവനന്തപുരം| jibin| Last Modified ചൊവ്വ, 17 ജൂലൈ 2018 (20:14 IST)
ജന ജീവിതം താറുമാറാക്കി സംസ്ഥാനത്ത് തുടരുന്നു. മഴക്കെടുതിയില്‍ സംസ്ഥാനത്ത് ഇതുവരെ 18 പേര്‍ മരിച്ചു. മഴയുടെ ശക്തി കുറഞ്ഞെങ്കിലും വെള്ളക്കെട്ട് തുടരുന്നതാണ് ദുരിതത്തിനു കാരണം.

മധ്യകേരളത്തിലാണ് മഴക്കെടുതി ശക്തമായി തുടരുന്നത്. മഴ തുടരുന്ന സാഹചര്യത്തില്‍ കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി.

ആലപ്പുഴ ജില്ലയില്‍ കുട്ടനാട്, ചെങ്ങന്നൂര്‍ താലൂക്കുകളിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. അപകടകരമായ നിലയിൽ മീനച്ചിലാറിലെ ജലനിരപ്പ് ഉയരുന്നതാണ് ആശങ്കയുണ്ടാക്കുന്നത്.

പലയിടത്തും വീടുകള്‍ ഒറ്റപ്പെട്ട നിലയിലാണ്. വെള്ളം ഇറങ്ങാത്തതിനാല്‍ മിക്ക റൂട്ടുകളിലും ബസുകൾ സർവീസ് നിർത്തി. റോഡുകളിലെല്ലാം തന്നെ ചെറുവാഹനങ്ങൾ ഓടുന്നില്ല. വെള്ളം കയറിയതോടെ കെഎസ്ആർടിസി അടക്കമുള്ളവ സർവീസ് നടത്തുന്നില്ല.

ചേര്‍ത്തല, അമ്പലപ്പുഴ, കാര്‍ത്തികപ്പള്ളി, മാവേലിക്കര താലൂക്കുകളിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും ബുധനാഴ്ച അവധിയായിരിക്കും. വെള്ളം ഉയരുന്നതിന് അനുസരിച്ച് ജനങ്ങളെ മാറ്റിപ്പാർപ്പിക്കുകയാണു അധികൃതർ.

കോട്ടയം മീനച്ചിലാറില്‍ ജലനിരപ്പുയരുന്നതോടെ കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :