Sumeesh|
Last Modified ചൊവ്വ, 17 ജൂലൈ 2018 (20:10 IST)
ആപ്പിൾ ഐ ഫോൺ അടക്കമുള്ള തങ്ങളുടെ ഉൽപന്നങ്ങൾ വില കുറച്ചു വിൽക്കുന്ന വ്യാപാരികളെ കരിമ്പട്ടികയിൽ പെടുത്തുമെന്ന് ആപ്പിളിന്റെ മുന്നറിയിപ്പ്. ആപ്പിൾ ഉല്പന്നങ്ങൾ മൊത്തവ്യാപാരികളിൽ നിന്നും വാങ്ങി കുറഞ്ഞ വിലക്ക് ചില്ലറ മാർക്കറ്റിൽ വിൽകുന്ന സാഹചര്യത്തിലാണ് കമ്പനി മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്.
ബ്രാൻഡിന്റെ ക്ലാസിക് ഐഡന്റിറ്റി നിലനിർത്തുന്നതിന്റെ ഭാഗമായാണ് കമ്പനിയുടെ നടപടി. റീടെയിൽ ഷോപ്പുകളിൽ വിൽപന ശരിയായ രീതിയിലാണോ നടക്കുന്നത് എന്ന് പരിശോധിക്കുന്നതിനായി പ്രത്യേക ടീമിനെയും കമ്പനി ചുമതലപ്പെടുത്തിയിട്ടുണ്ട്.
മാക്സിമം റിടെയിൽ വിലയിൽ തന്നെ ആപ്പിൾ ഉൽപന്നങ്ങൾ കടകളിൽ വിൽക്കണം എന്ന് ഡിലർമാർക്ക് കമ്പനി കർശൻ നിർദേശം നൽകി കഴിഞ്ഞു.