ശ്രീനു എസ്|
Last Modified തിങ്കള്‍, 28 ജൂണ്‍ 2021 (11:16 IST)
തലസ്ഥാനത്ത് ഊബര്‍ ഡ്രൈവര്‍ കൊല്ലപ്പെട്ട നിലയില്‍. ഊബര്‍ ഡ്രൈവര്‍ സമ്പത്തിനെയാണ് കഴുത്തിലും കാലിലും കുത്തേറ്റനിലയില്‍ കണ്ടെത്തിയത്. ചാക്കയ്ക്ക് സമീപം ഇന്ന് രാവിലെ വാടകവീട്ടിലാണ് സമ്പത്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കൊലപാതകത്തിനു പിന്നിലെ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമല്ല. കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിടുന്നില്ല.