കൊച്ചി|
VISHNU.NL|
Last Updated:
വെള്ളി, 22 ഓഗസ്റ്റ് 2014 (12:13 IST)
ചരിത്രത്തില്‍ ആദ്യമായി മൃതദേഹം മണ്ണില്‍ അടക്കം ചെയ്യുന്നതിനു പകരം ദഹിപ്പിക്കുന്നതിനായിന്‍ അനുമതി നല്‍കിക്കൊണ്ട് ശീറോ മലബാര്‍ സഭ വ്യത്യസ്തരാക്കുന്നു. നിലവില്‍ ചില യൂറോപ്യന്‍ രജ്യങ്ങളില്‍ മാത്രമാണ് മൃതദേഹം ദഹിപ്പിക്കാറുള്ളത്. കേരളത്തില്‍ ഇതിനു മുമ്പ് ഒരു സഭയിലും ഇത്തരം അനുമതി ഉണ്ടായിരുന്നില്ല.
സീറോ മലബാര്‍ സഭയുടെ കാനോനിക നിയമ പ്രകാരം പ്രത്യേക സാഹചര്യങ്ങളില്‍ മൃതദേഹം ദഹിപ്പിക്കുന്നതിന് മുന്നേ അനുമതിയുണ്ട്. എന്നാല്‍ മേജര്‍ ആര്‍ച്ച് ബിഷപ്പില്‍ നിന്ന് ഇതിന് അനുമതി വാങ്ങണമായിരുന്നു. ഇനി മുതല്‍ അതത് രൂപതാ മെത്രാന്‍മാര്‍ക്ക് ഇത് അനുവദിക്കാനാണ് സിറോ മലബാര്‍ സഭാ സിനഡ് അനുമതി നല്‍കിയത്.
കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്ന സിനഡാണ് ഇക്കാര്യം തീരുമാനിച്ചത്. ദഹിപ്പിക്കുന്ന രീതി വേണമെന്ന് കേരള സഭയില്‍ അടുത്തകാലത്തായി ആവശ്യം ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് സിനഡ് പുതിയ തീരുമാനം കൈക്കൊണ്ടത്.മനുഷ്യാ നീ മണ്ണാകുന്നു, മണ്ണിലേക്ക് മടങ്ങുക എന്ന ബൈബിള്‍ വചനം അടിസ്ഥാനമാക്കിയാണ് ക്രൈസ്തവര്‍ മണ്ണില്‍ ശവമടക്കുന്ന പാരമ്പര്യം പിന്തുടരുന്നത്. അതോടൊപ്പം മരിച്ചവര്‍ക്കു വേണ്ടി പ്രാര്‍ഥിക്കുന്ന സഭയുടെ പാരമ്പര്യം കാത്തു സൂക്ഷിക്കണമെന്നും സിനഡ് നിര്‍ദ്ദേശിക്കുന്നുണ്ട്.