ന്യൂയോര്‍ക്ക്|
Last Updated:
ചൊവ്വ, 19 ഓഗസ്റ്റ് 2014 (12:55 IST)
അമേരിക്കയില്‍ നൂറോളം മൃതദേഹങ്ങളെ ലൈംഗിക വേഴ്ചയ്ക്കായി ഉപയോഗിച്ച കേസില്‍ അറസ്റ്റിലായ
കെന്നത് ഡഗ്ലാസ്സ് കുറ്റം സമ്മതിച്ചു.കോടതിയില്‍ വച്ചാണ് ഇയാള്‍ കുറ്റസമ്മതം നടത്തിയത്.മദ്യത്തിന്റേയും മയക്കുമരുന്നിന്റേയും ലഹരിയിലായില്‍ നൂറോളം മൃതദേഹങ്ങളുമായി ലൈംഗീക ബന്ധത്തിലേര്‍പ്പെട്ടുവെന്നാണ് ഇയാള്‍ സമ്മതിച്ചത്.1976 മുതല്‍ 1992 വരെയുള്ള കാലഘട്ടങ്ങളില്‍ രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുമ്പോഴാണ്
ഇയാള്‍ കുറ്റകൃത്യം നടത്തിയത്.
ബലാല്‍സംഗ, കൊലപാതക കുറ്റങ്ങള്‍ക്ക് അറസ്റ്റിലായ ഡേവിഡ് സ്റ്റെഫന്‍ എന്നയാളാണ് ഇയാളെ കുറിച്ച് പൊലീസിനെ അറിയിച്ചത്.നേരത്തെ ജോലിക്ക് ശേഷം ഇയാള്‍ വീട്ടിലെത്തുമ്പോള്‍ ദുര്‍ഗന്ധം അനുഭവപ്പെട്ടിരുന്ന് ഇയാളുടെ ഭാര്യ പൊലീസിനോട് പറഞ്ഞിരുന്നു.ആറ് മാസം ഗര്‍ഭിണിയായിരിക്കുമ്പോള്‍ ഭര്‍ത്താവ് കഴുത്തുഞെരിച്ചു കൊന്ന ചാര്‍ലിന്‍ അപ്ലിംഗും എന്ന യുവതിയുടെ ശരീരവും ഇയാള്‍ ലൈംഗിക വികൃതികള്‍ക്ക് ഉപയോഗിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.