ജക്കാര്‍ത്ത|
VISHNU.NL|
Last Modified വ്യാഴം, 14 ഓഗസ്റ്റ് 2014 (14:03 IST)
അമ്മയുടെ മൃതദേഹം സൂട്ടകേസിനകത്ത് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച അമേരിക്കന്‍ യുവതിയും കാമുകനും അറസ്റ്റില്‍. ഇന്തോനേഷ്യയിലെ ബാലിയിലുള്ള പഞ്ചനക്ഷത്ര ഹോട്ടലിലാണ് സ്ത്രീയുടെ മൃതദേഹം അടങ്ങിയ സ്യൂട്ട് കേസ് കണ്ടെത്തിയത്. ഇവിടെ താമസിച്ചിരുന്ന യുവതിയെയും കാമുകനെയും മറ്റൊരു ഹോട്ടലില്‍ വെച്ചാണ് കസ്റ്റഡിയില്‍ എടുത്തത്.
ചിക്കാഗോ സ്വദേശിനിയായ ഷൈല വോണ്‍ വീസെ മാക്കിന്റെ (62) മൃതദേഹമാണ് സ്യൂട്ട് കേസില്‍ കണ്ടെത്തിയത്. ഇവരുടെ മകള്‍ ഹെതര്‍ മാക്, കാമുകന്‍ ഡോമി ഷീഫര്‍ എന്നിവരെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്.
ബാലിയിലെ പ്രശസ്തമായ സെന്റ് റെജസ് ബാലി റിസോര്‍ട്ടില്‍ താമസിച്ചിരുന്ന യുവതിയും കാമുകനും വലിയ സ്യൂട്ട്‌കേസുമായി ടാക്സി പിടിച്ച് പുറത്തേക്ക് പോയി.
കുറച്ചു കഴിഞ്ഞ് ഇരുവരും അതേ ടാക്സിയില്‍ തിരിഞ്ച്ചെത്തുകയായിരുന്നു. എന്നാല്‍ ടാക്സി ഡ്രൈവര്‍ ഇവര്‍ കാറിനുള്ളില്‍ മറന്നുവച്ച പെട്ടി തിരികെ കൊടുക്കാനെത്തിയതൊടെയാണ് സംഭവത്തിന്റെ ദുരൂഹത തുടങ്ങുന്നത്.
ഡ്രൈവറുടെ അപേക്ഷ അനുസരിച്ച്
ഹോട്ടല്‍ ജീവനക്കാര്‍ ഇവരുടെ മുറിയില്‍ ചെന്ന് യുവതിയെയും യുവാവിനേയും അന്വേഷിച്ചെങ്കിലും അവര്‍ അവിടെ ഇല്ലായിരുന്നു. ഇതേതുടര്‍ന്ന്, സ്യൂട്ട് കേസ് തുറന്നു നോക്കിയപ്പോഴാണ് അതിനകത്ത് മൃതദേഹം കണ്ടെത്തിയത്. പിന്നീട് മുറിയിലുണ്ടായിരുന്ന ഇവരുടെ മറ്റ് രണ്ട് പെട്ടികള്‍ കൂടി തുറന്നു നോക്കിയപ്പോള്‍ അതിനകത്ത്
ചോര പുരണ്ട വസ്ത്രങ്ങളും മറ്റും കണ്ടെത്തി.
ഇതോടെ ജീവനക്കാര്‍ പൊലീസില്‍ വിവരമറിയിച്ചു. പൊലീസ് നടത്തിയ അന്വേഷനത്തിലാണ് റിസോട്ടില്‍ നിന്നും 10 കിലോ മീറ്റര്‍ അകലെയുള്ള മറ്റൊരു ഹോട്ടലില്‍ ഇവരെ കണ്ടെത്തിയത്. എന്നാല്‍ തങ്ങള്‍ താമസിച്ചിരുന്ന ഹോട്ടലില്‍ സായുധരായ ഒരു സംഘമെത്തി
മുറിയില്‍
ബന്ദികളാക്കുകയും അമ്മയെ വധിക്കുകയുമായിരുന്നുവെന്ന് മകള്‍ പൊലീസിനൊട് പറഞ്ഞു.
അതേ സമയം ഇവര്‍ മുന്‍പ് താമസിച്ചിരുന്ന ഹൊട്ടല്‍ അധികൃതരും ടക്സി ഡ്രൈവറും ഇത് നിഷേധിച്ചു. ഇതോടെ സംഭവത്തിലെ ദുരൂഹത നീക്കുവാന്‍ പൊലീസ് അന്വേഷണം തുടങ്ങി. സൂട്ട്‌കേസിനകത്ത് കണ്ടെത്തിയ സ്ത്രീ ബലപ്രയോഗത്തിനിടെ കൊല്ലപ്പെട്ടതാണെന്ന്
ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തി. ഇവരുടെ മൃതദേഹത്തില്‍ മുറിവുകളും അടിയേറ്റ പാടും ഉണ്ടായിരുന്നുവെന്നും പോലീസ് അറിയിച്ചു.