‘മദ്യനയം തട്ടിപ്പ്’

തിരുവനന്തപുരം| Last Modified വെള്ളി, 22 ഓഗസ്റ്റ് 2014 (09:39 IST)
യുഡിഎഫ്‌ പ്രഖ്യാപിച്ച പുതിയ മദ്യനയം തട്ടിപ്പെന്ന്‌ പ്രതിപക്ഷ നേതാവ്‌ വിഎസ്‌ അച്യുതാനന്ദന്‍. തീരുമാനം രാഷ്‌ട്രീയ തട്ടിപ്പാണ്. പുതിയ മദ്യനയം തമ്മിലടി മറയ്‌ക്കാനുള്ള ശ്രമമാണെന്നും വിഎസ്‌ പറഞ്ഞു.

ഉമ്മന്‍ ചാണ്ടിയുടേത്‌ സുധീരനെ മറികടക്കാനുള്ള തന്ത്രമാണെന്നും വി എസ് ചൂണ്ടിക്കാട്ടി.

അതേസമയം മദ്യനയം കോര്‍പ്പറേറ്റുകളെ സഹായിക്കാനാണെന്ന്‌ പ്രതിപക്ഷ ഉപനേതാവ്‌ കോടിയേരി ബാലകൃഷ്‌ണന്‍ കുറ്റപ്പെടുത്തി. മദ്യനയം ഉമ്മന്‍ചാണ്ടി സുധീരന്‌ വച്ച ആപ്പാണെന്നും കോടിയേരി കുറ്റപ്പെടുത്തി.

ബാറുകള്‍ പൂട്ടുന്നതിലൂടെ തൊഴില്‍ നഷ്‌ടപ്പെടുന്ന തൊഴിലാളികളെ പുനരധിവസിപ്പിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. സര്‍ക്കാരിന് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ഉദയഭാനു കമ്മറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :