1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Cyclone Alert in 24 hours

Cyclone Alert: 24 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റ്; വിവിധ ജില്ലകളില്‍ മഴ മുന്നറിയിപ്പ്

തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും തെക്കന്‍ ആന്‍ഡമാന്‍ കടലിനും മുകളിലായി തിങ്കളാഴ്ച രൂപപ്പെട്ട ന്യൂനമര്‍ദ്ദം ഇന്നത്തോടെ തീവ്രമാകുമെന്നും തുടര്‍ന്ന് മോക്ക ചുഴലിക്കാറ്റായി മാറുമെന്നും മുന്നറിയിപ്പ്

Cyclone Alert in 24 hours
Cyclone Alert: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ചതോടെ സംസ്ഥാനത്ത് മഴ കനക്കും. പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഇന്നും വയനാട്ടില്‍ നാളെയും കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്തു ശനിയാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴയും കാറ്റും തുടരും. 
 
തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും തെക്കന്‍ ആന്‍ഡമാന്‍ കടലിനും മുകളിലായി തിങ്കളാഴ്ച രൂപപ്പെട്ട ന്യൂനമര്‍ദ്ദം ഇന്നത്തോടെ തീവ്രമാകുമെന്നും തുടര്‍ന്ന് മോക്ക ചുഴലിക്കാറ്റായി മാറുമെന്നും മുന്നറിയിപ്പ്. ചുഴലിക്കാറ്റ് കേരളത്തെ കാര്യമായി ബാധിക്കില്ലെങ്കിലും ചെറിയ തോതില്‍ മഴ ലഭിച്ചേക്കും. 
 
കര്‍ണാടക തീരത്ത് മത്സ്യബന്ധനത്തിനു വിലക്കുണ്ട്. ചുഴലിക്കാറ്റ് വ്യാഴാഴ്ച വരെ വടക്കുപടിഞ്ഞാറു ദിശയില്‍ മധ്യകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ സഞ്ചരിച്ച ശേഷം പിന്നീട് ബംഗ്ലാദേശ്, മ്യാന്‍മാര്‍ തീരത്തേക്കു നീങ്ങുമെന്നാണ് നിഗമനം. 
 
അടുത്ത ലേഖനം
മോക്ക ചുഴലിക്കാറ്റ്: കേരളത്തില്‍ രണ്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട്