1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Crisis within congress UDF convener criticise CM VD Satheesan

മുഖ്യമന്ത്രിക്കെതിരെ പരസ്യ വിമർശനവുമായി അടൂർ പ്രകാശ്, കോൺഗ്രസിൽ അതൃപ്തി: മുഖ്യമന്ത്രി കൂടിയാലോചനകൾ നടത്തുന്നില്ലെന്ന് കൂടുതൽ നേതാക്കൾ

മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഏകാധിപത്യ ശൈലിയെ നിരന്തരം വിമര്‍ശിച്ചിട്ടുള്ള നേതാവാണ് നിലവിലെ കേരള മുഖ്യമന്ത്രിയായ വി ഡി സതീശന്‍.

VD Satheesan, Adoor Prakash, KC Venugopal, Adoor Prakash, Congress, VD Satheesan Adoor Prakash, KC Venugopal
മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഏകാധിപത്യ ശൈലിയെ നിരന്തരം വിമര്‍ശിച്ചിട്ടുള്ള നേതാവാണ് നിലവിലെ കേരള മുഖ്യമന്ത്രിയായ വി ഡി സതീശന്‍. മുണ്ടിട്ട മോഡിയെന്ന തരത്തില്‍ കോണ്‍ഗ്രസും പിണറായി വിജയന്റെ ശൈലിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രചരണങ്ങള്‍ നടത്തിയിട്ടുണ്ട്. ഈ ഏകാധിപത്യ ശൈലിയാണ് പിണറായി സര്‍ക്കാരിന് തിരിച്ചടിയായതെങ്കില്‍ അതേ റൂട്ടില്‍ ഓടാനുള്ള പുറപ്പാടിലാണ് വി ഡി സതീശന്‍ സര്‍ക്കാരുമെന്ന സൂചനകളാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്.
 
 മുഖ്യമന്ത്രി പാര്‍ട്ടിക്കുള്ളില്‍ കൂടിയാലോചനകളില്ലാതെ തീരുമാനമെടുക്കുന്നു എന്ന വിമര്‍ശനവുമായി കഴിഞ്ഞ ദിവസം രംഗത്ത് വന്നത് യുഡിഎഫ് കണ്‍വീനറായ അടൂര്‍ പ്രകാശാണ്. ചര്‍ച്ചകളില്‍ പങ്കാളിത്തമില്ല, യുഡിഎഫ് യോഗങ്ങള്‍ വിളിക്കുന്നില്ല, സുതാര്യതയില്ല എന്ന് തുടങ്ങി എല്ലാ വിമര്‍ശനങ്ങളും അടൂര്‍ പ്രകാശ് ഉന്നയിച്ചത്. വാക്കാല്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞ കാര്യങ്ങള്‍ കത്തിലൂടെ എഐസിസിയെ അറിയിക്കുമെന്ന് അടൂര്‍ പ്രകാശ് വ്യക്തമാക്കിയിട്ടുണ്ട്. കണ്‍വീനര്‍ സ്ഥാനത്ത് താന്‍ തുടരണമോ എന്ന് ഹൈക്കമാന്‍ഡ് തീരുമാനിക്കട്ടെ എന്നതാണ് പ്രകാശിന്റെ നിലപാട്.
 
യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി നാലാം മാസത്തിലാണ് മുഖ്യമന്ത്രിക്കെതിരെ മുന്നണിക്കുള്ളില്‍ തന്നെ അതൃപ്തി പുകയുന്നത്. പാര്‍ട്ടിയില്‍ പറയേണ്ടത് പരസ്യമായി പറയില്ലെന്നാണ് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ പ്രതികരണം. ഇതിലും വി ഡി സതീശനെതിരായ അതൃപ്തി പ്രകടം. അഭിപ്രായം പറയേണ്ട കാര്യങ്ങളാണ് നടക്കുന്നതെന്ന് മുന്‍ യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാനും അഭിപ്രായപ്പെട്ടു.ALSO READ: 'മുഖ്യമന്ത്രി ഏകപക്ഷീയമായാണ് തീരുമാനങ്ങള്‍ എടുക്കുന്നത്, എല്ലാം മാധ്യമങ്ങളിലൂടെയാണ് അറിയുന്നത്': അടൂര്‍ പ്രകാശ്
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ഗ്യാനു... തൻ്റെ സമയം തീർന്നു: രാജിവെയ്ക്കും വരെ പ്രതിഷേധമെന്ന് സിജെപി, മുംബൈയിൽ കനത്ത സുരക്ഷ, നിരോധനജ്ഞ