സ്വര്‍ണക്കടത്ത് കേസ്: സ്വപ്‌ന സുരേഷിന് ജാമ്യം

തിരുവനന്തപുരം| ശ്രീനു എസ്| Last Updated: ചൊവ്വ, 6 ഒക്‌ടോബര്‍ 2020 (12:53 IST)
നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ പ്രതി സ്വപ്‌ന സുരേഷിന്‍ ജാമ്യം അനുവദിച്ചു. 60ദിവസമായിട്ടും കുറ്റപ്പത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തിലാണ് സ്വപ്‌നയ്ക്ക് ജാമ്യം അനുവദിച്ചത്. എന്നാല്‍ എന്‍ ഐഎയുടെ റിമാന്‍ഡിലായതിനാല്‍ സ്വപ്നക്ക് ജയിലില്‍ നിന്ന് പുറത്തുകടക്കാന്‍ കഴിയില്ല.

കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന പ്രത്യേക കോടതിയാണ് സ്വപ്നക്ക് ജാമ്യം നല്‍കിയത്. കേസില്‍ ആകെയുള്ള 17 പ്രതികളില്‍ 10പ്രതികള്‍ക്ക് ജാമ്യം ലഭിച്ചിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :