പരീക്ഷാ ഫലമറിയാൻ എന്ന പേരിൽ പ്രചരിപ്പിച്ചത് അശ്ലീല വെബ്‌സൈറ്റുകളൂടെ ലിങ്കുകൾ

വെബ്ദുനിയ ലേഖകൻ| Last Modified വ്യാഴം, 16 ജൂലൈ 2020 (09:23 IST)
പ്ലസ് ടു ഫലമറിയാമെന്ന പേരില്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത് അശ്ലീല വെബ്സൈറ്റുകളൂടെ ലിങ്കകൾ. ഫലമറിയനായി ക്ലിക്ക് ചെയ്ത് പലരും എത്തിച്ചേർന്നത് അശ്ലീല വെബ്സൈറ്റുകളിലേയ്ക്കായിരുന്നു. പത്തോളം ലിങ്കുകൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. വാര്‍ത്താജാലകം എന്ന സന്ദേശത്തിന്‍റെ പേരിലാണ് പ്ലസ് ടു ഫലമറിയാനുള്ള 10 വെബ്സൈറ്റുകളുടെ ലിങ്ക് പ്രചരിച്ചത്.

വ്യാജമെന്ന് അറിയാതെ വിദ്യാർത്ഥികളും അധ്യാപകരും വ്യാപകമായി ഇത് പങ്കുവയ്ക്കുകയും ചെയ്തു.
യഥാര്‍ഥ സൈറ്റുകളുടെ പേരിൽ ചെറിയ മാറ്റങ്ങൾ വരുത്തിയായിരുന്നു വെബ്‌സൈറ്റുകൾ. അതിനാൽ ഇവ വ്യാജമാണെന്ന് ആർക്കും തോനന്നിയതുമില്ല. നിരവധി വെബ്‌സൈറ്റിൽ പ്രവേശിപ്പിച്ചപ്പോൾ മാത്രമാണ് ഇത് വ്യക്തമായത്. 'PARESSABHAVAN' എന്നായിരുന്നു ഒരു വെബ്സൈറ്റിന്റെ അഡ്രസ്സ്, പരീക്ഷാ ഭവന്റെ വെബ്സൈറ്റിന്റെ വ്യാജ പതിപ്പായിരുന്നു ഇത്. സംഭവത്തിൽ വ്യാപക പരാതി ഉയാർന്നിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :