1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Crime Story

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ ചീത്തവാക്കുകള്‍; അബുദാബിയില്‍ എഞ്ചിനിയറായ ബേപ്പൂര്‍ സ്വദേശിക്കെതിരെ കേസ്

Facebook
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ ചീത്തവാക്കുകള്‍ എഴുതിയ പ്രവാസിയായ യുവാവിനെതിരെ പൊലീസ് കേസെടുത്തു. ബേപ്പൂര്‍ സ്വദേശിയും അബുദാബിയില്‍ എഞ്ചിനിയറുമായ അസ്‌താബ് അന്‍വറിനെതിരെയാണ്(26) കേസ്.
 
തിരുവനന്തപുരം സ്വദേശിയുടെ പരാതിയിന്‍മേലാണ് കേസെടുത്തത്. അസ്‌താബ് അബുദാബിയില്‍ നിന്നാണ് മോശം വാക്കുകള്‍ മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ എഴുതിയത്. പരാതി കോഴിക്കോട് സിറ്റി പൊലീസ് മേധാവി എ വി ജോര്‍ജിന് കൈമാറിയിട്ടുണ്ട്. 
 
കേസിന്റെ അന്വേഷണ ചുമതല ചേവായൂര്‍ എസ്ഐ കെ അനില്‍ കുമാറിനാണ്. നിലവില്‍ വിദേശത്തുള്ള യുവാവിനെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ പൊലീസ് നടത്തുന്നുണ്ട്.
About Writer
ജോര്‍ജി സാം
അടുത്ത ലേഖനം
പാലത്തിൽ രക്തക്കറ, താഴെ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം